ഇരവിപേരൂർ ∙ ഗാന്ധിജയന്തി ദിനത്തിൽ ജില്ലയിലെ പഞ്ചായത്തുകളിലെ ഇലക്ട്രോണിക് മാലിന്യ ശേഖരണത്തിന് ക്ലീൻ കേരള കമ്പനി തുടക്കമിട്ടു. പഞ്ചായത്തുകളിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമസേന തുക നൽകി ഇ-മാലിന്യങ്ങൾ ശേഖരിക്കുന്ന ജനകീയ ക്യാംപെയ്നാണ് ഇത്. ശുചിത്വോത്സവങ്ങളുടെ ഭാഗമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഇതിന്റെ ഉദ്ഘാടനം നടന്നു.
വരും ദിവസങ്ങളിൽ ഹരിത കർമസേന വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഇ-മാലിന്യം ശേഖരിച്ചു തുടങ്ങും.
ഉപയോഗശൂന്യമായ ടെലിവിഷൻ, കംപ്യൂട്ടർ, മൊബൈൽ ഫോൺ, ഇസ്തിരിപ്പെട്ടി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, റേഡിയോ, പ്രിന്റർ, മൈക്രോ വേവ് ഓവൻ, ലാപ് ടോപ്, ബാറ്ററികൾ, മോട്ടർ യുപിഎസ് തുടങ്ങി 44 ഇനങ്ങളിലുള്ള ഇലക്ട്രോണിക്സ്- ഇലക്ടിക്കൽ ഉപകരണങ്ങളാണ് കിലോയ്ക്ക് നിശ്ചിത തുക നൽകി ഹരിത കർമസേന ശേഖരിക്കുന്നത്. മാലിന്യങ്ങളെ അപകടകരം, പുനഃചംക്രമണ യോഗ്യം എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്.
ട്യൂബ് ലൈറ്റുകൾ, ബൾബ്, പൊട്ടിയ പിക്ചർ ട്യൂബ്, പ്രിന്ററിലെ ടോണറുകൾ എന്നിവ അപകടകരമായ ഇ-മാലിന്യങ്ങളുടെ ഇനത്തിൽ വരും.
ഹരിത കർമസേന പഞ്ചായത്തുകളിൽ നിന്നു ശേഖരിക്കുന്ന ഇ-മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിയാണ് ഏറ്റെടുത്ത് ശാസ്ത്രീയ സംസ്കരണത്തിന് അയയ്ക്കുന്നത്. പുനരുപയോഗമായവയ്ക്ക് കമ്പനി തുക ഹരിത കർമസേനക്ക് കൈമാറും.
അപകടകരമായ മാലിന്യങ്ങൾ എറണാകുളം അമ്പലമുകളിലെ കെല്ലിൽ സംസ്കരിക്കും. അതിനാവശ്യമായ തുക തദ്ദേശസ്ഥാപനങ്ങൾ നൽകണം.നഗരസഭകളിൽ കഴിഞ്ഞ മാസം നടത്തിയ ശേഖരണത്തിൽ 9 ടൺ ഇ-മാലിന്യങ്ങളാണ് ലഭിച്ചത്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നടന്നു വരുന്ന വിവിധ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളെ ശാക്തീകരികുകയും ജനകീയ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഹരിത കർമസേന മുഖാന്തരമുള്ള ഇ-മാലിന്യ ശേഖരണമെന്നും എല്ലാ പഞ്ചായത്തുകളിലും കാര്യക്ഷമമായി ശേഖരിക്കുന്നതിനുള്ള തയാറെടുപ്പുകൾ പൂർത്തീകരിച്ചു വരുന്നതായി തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ എ.എസ്.നൈസാം പറഞ്ഞു.
ഇ-മാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുകയും ഡേറ്റ ബാങ്ക് തയാറാക്കുകയും ഇ-മാലിന്യ പരിപാലന നിയമപ്രകാരമുള്ള സംസ്കരണം ഉറപ്പാക്കുകയുമാണ് ഇതിലൂടെ ചെയ്യുക.
ഇ മാലിന്യത്തിന്റെ ജില്ലാതല ശേഖരണ ഉദ്ഘാടനം ഇരവിപേരൂരിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ എം.ബി.
ദിലീപ് കുമാർ, സെക്ടർ കോഓർഡിനേറ്റർ ആനന്ദവല്ലി, ഹരിത കർമസേനാ കൺസോർഷ്യം ഭാരവാഹികളായ ഫിലോമിനാ ഷാജി, വിനീത വിജയൻ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]