കാലാവസ്ഥ
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. മരിയൻ ധ്യാനം 5ന്
പുറമറ്റം ∙ ഇരവിപേരൂർ സെന്റ് ആൻസ് മലങ്കര കത്തോലിക്കാ പള്ളിയിൽ 5ന് 2ന് മരിയൻ ധ്യാനം നടക്കും.
ഫാ. ഷാജി തുമ്പയിൽചിറയിൽ വചന പ്രഘോഷണം നടത്തും.
നൂറും പാലും 5ന്
വള്ളംകുളം ∙ നന്നൂർ വടക്കേടത്ത് ഇല്ലത്തയ്യത്ത് കാവിൽ നൂറും പാലും തലയാർ നാരായണൻ പോറ്റിയുടെ കാർമികത്വത്തിൽ 5ന് നടക്കും. ഡിസിസി നേതൃസമ്മേളനം ഇന്ന്
പത്തനംതിട്ട
∙ ഡിസിസി നേതൃസമ്മേളനം ഇന്ന് 3ന് പത്തനംതിട്ട രാജീവ് ഭവൻ ഓഡിറ്റോറിയത്തിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
കുടുംബസംഗമം 5ന്
തട്ടയിൽ ∙ കുഴുവേലിൽ കുടുംബയോഗത്തിന്റെ വാർഷികവും കുടുംബ സംഗമവും 5ന് 9ന് തട്ടയിൽ ആനക്കുഴി മലനട ദേവസ്വം ഹാളിൽ നടക്കും.
9.30 ന് വാർഷിക സമ്മേളനം ജിതേഷ്ജി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ടി.കെ.അനന്തകൃഷ്ണൻ അധ്യക്ഷനാകും.
എൻഎസ്എസ് പ്രതിനിധി സഭാംഗം ഏ.കെ.വിജയൻ മുഖ്യപ്രഭാഷണം നടത്തും. നാരങ്ങാനം പഞ്ചായത്ത് കേരളോത്സവം നാളെയും 5നും
നാരങ്ങാനം ∙ പഞ്ചായത്ത് കേരളോത്സവം നാളെയും 5നും നടക്കും.
ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം നിർവഹിക്കും. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജൻ ഉദ്ഘാടനം ചെയ്യും.
‘ഓണനിലാവ്’ നാളെ
ചിറ്റാർ ∙ അഞ്ചേക്കർ യുവജനവേദി നാളെ 28ാം ഓണാഘോഷം ‘ഓണനിലാവ്’ നടത്തും. 3ന് സാംസ്കാരിക സമ്മേളനം കെ.യു ജനീഷ്കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും.
രജി തോപ്പിൽ അധ്യക്ഷത വഹിക്കും. രാവിലെ 8നു വിവിധ കായിക മത്സരം നടക്കും.
വൈകിട്ട് 9നു നാടൻ പാട്ടും ദൃശ്യാവിഷ്കാരവും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

