
കോന്നി ∙ ജറുസലം മാർത്തോമ്മാ ഇടവക 40 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായുള്ള റൂബി ജൂബിലി പ്രവർത്തന ഉദ്ഘാടനം റവ. സിബു പള്ളിച്ചിറ നിർവഹിച്ചു.
ഓഗസ്റ്റ് 3 മുതൽ 2026 ഏപ്രിൽ 26 വരെ നീണ്ടുനിൽക്കുന്ന ജൂബിലി പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ സഹായം, ഭവന നിർമാണ സഹായം, പള്ളിയുടെ വികസന പ്രവർത്തനങ്ങൾ എന്നിവ നടക്കും.
ജൂബിലി ലോഗോയുടെ പ്രകാശനം സി.ടി.മത്തായി, മെൽവിൻ തോമസ് മാത്യു, ജോസ് രാജു എന്നിവർക്ക് കൈമാറി റവ. സിബു പള്ളിച്ചിറ നിർവഹിച്ചു.
ജൂബിലി പ്രവർത്തന കലണ്ടർ ഇടവക ചുമതലക്കാരായ ആലീസ് ജോസ്, മേരി ജോസഫ് എന്നിവർക്ക് ഇടവക വികാരി റവ. ജെ.
ജോമോൻ കൈമാറി. വിശുദ്ധ കുർബാനയ്ക്ക് ശേഷം ‘മലങ്കര മാർത്തോമ്മാ സുറിയാനി സഭയും വിശ്വാസ പൈതൃകവും’ എന്ന വിഷയത്തിൽ റവ.
സിബു പള്ളിച്ചിറ ക്ലാസെടുത്തു. യോഗത്തിൽ ഇടവക വികാരി റവ.
ജെ. ജോമോൻ അധ്യക്ഷത വഹിച്ചു.
സജു ജോൺ, മേരി ജോസഫ്, ആലീസ് ജോസ്, മാത്യുസൺ പി. തോമസ് എന്നിവർ സംസാരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]