
കോന്നി ∙ വാഹനങ്ങളിൽ ഒളിച്ചു കളിച്ച പാമ്പ് ഒടുവിൽ പിടിയിലായി. കോന്നി മിനി സിവിൽ സ്റ്റേഷന്റെ മുറ്റത്തെ പാർക്കിങ് സ്ഥലത്ത് രണ്ട് ദിവസമായി ജീവനക്കാർക്കു തലവേദന സൃഷ്ടിച്ച പാമ്പിനെയാണു പിടികൂടിയത്.
വെള്ളിയാഴ്ച ഒരു കാറിന്റെ ബോണറ്റിൽ തലയുയർത്തിപ്പിടിച്ചാണു പാമ്പ് ഭയപ്പെടുത്തിയത്. പിന്നീട് കാണാതാകുകയും ചെയ്തു. ഇതോടെ ആശങ്ക വർധിച്ചു.
ഏതെങ്കിലും വാഹനത്തിൽ പാമ്പ് കയറിയിട്ടുണ്ടോയെന്ന സംശയവുമായി. പലരും പേടിയോടെയാണ് വാഹനം ഉപയോഗിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12ന് പാമ്പിനെ വീണ്ടും ജീവനക്കാർ കണ്ടു.
പാർക്കിങ് സ്ഥലത്തെ ബൈക്കിനു മുകളിലായിരുന്നു പാമ്പ്. താലൂക്ക് ഓഫിസിൽ നിന്ന് അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ആർആർടി സ്ഥലത്തെത്തി പാമ്പിനെ കയ്യോടെ പിടികൂടുകയും ചെയ്തു. വിഷം ഇല്ലാത്ത ‘വില്ലോന്നി’യെന്ന പാമ്പായിരുന്നു ഇതെന്ന് അറിഞ്ഞതോടെയാണ് ആശ്വാസമായത്.
സഞ്ചിയിലാക്കിയ പാമ്പിനെ വനപാലകർ വനത്തിൽ വിട്ടയച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]