
പത്തനംതിട്ട ജില്ലയിൽ ഇന്ന് (03-07-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പ്ലസ് വൺ സീറ്റ് ഒഴിവ്
ഐരവൺ ∙ പിഎസ്വിപിഎം എച്ച്എസ്എസിൽ പ്ലസ് വൺ കൊമേഴ്സ് ബാച്ചിൽ സീറ്റൊഴിവുണ്ട്. 8086105984.
അധ്യാപക ഒഴിവ്
വടശേരിക്കര ∙ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. സ്കൂളിൽ താമസിച്ചു പഠിപ്പിക്കാൻ കഴിയുന്നവർക്ക് അപേക്ഷിക്കാം. യോഗ്യത, പ്രായം തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ട്രൈബൽ ഡവലപ്മെന്റ് ഓഫിസർ, ട്രൈബൽ ഡവലപ്മെന്റ് ഓഫിസ്, തോട്ടമൺ, റാന്നി 689672 വിലാസത്തിൽ 10ന് മുൻപ് അപേക്ഷിക്കണം. 04735 227703.
മുട്ടക്കോഴിക്കുഞ്ഞ്
കൊടുമൺ ∙ മൃഗാശുപത്രി മുഖേന മേൽത്തരം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 130 രൂപ നിരക്കിൽ 5ന് വിതരണം ചെയ്യുന്നു. 7994 243866
അധ്യാപക ഒഴിവ്
ചൂരക്കോട് ∙ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ബോട്ടണി (ജൂനിയർ) വിഷയത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 14ന് 10.30ന് സ്കൂളിൽ ഹാജരാകണം.
അധ്യാപക ഒഴിവ്
നിരണം ∙ സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ താൽക്കാലിക ഇംഗ്ലിഷ് ജൂനിയർ അധ്യാപക ഒഴിവുണ്ട്. അസൽ സർട്ടിഫിക്കറ്റുമായി 10 നു സ്കൂളിലെത്തണം. 9847774842.
ഇരവിപേരൂർ ∙ ഗവ. യുപി സ്കൂളിൽ എൽപിഎസ്ടി അധ്യാപക താൽക്കാലിക ഒഴിവിലേക്ക് നാളെ 11 ന് അഭിമുഖം നടക്കും. അസൽ സർട്ടിഫിക്കറ്റുമായി എത്തണം.
പുല്ലാട് ∙ ഗവ. മോഡൽ യുപി സ്കൂളിൽ എൽപി വിഭാഗം അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 5 ന് 11 നു നടക്കും. അസൽ സർട്ടിഫിക്കറ്റുമായി എത്തണം.
വിശദീകരണ യോഗം ആറിന്
പുറമറ്റം ∙ അഖില ഭാരത അയ്യപ്പസേവാസംഘം 397–ാം നമ്പർ ശാഖയിൽ ദേവപ്രശ്ന പരിഹാരക്രിയകളും ക്ഷേത്രം നിർമാണവും നടത്തുന്നതിനുള്ള വിശദീകരണയോഗം 6ന് 3.30ന് അയ്യപ്പസേവാസംഘത്തിൽ നടക്കും.
താറാവ് വളർത്തൽ പരിശീലനം
തിരുവല്ല ∙ മഞ്ഞാടി താറാവ് വളർത്തൽ പരിശീലന കേന്ദ്രത്തിൽ താറാവ് വളർത്തൽ എന്ന വിഷയത്തിൽ 9 ന് 10 മുതൽ 5 വരെ സൗജന്യ പരിശീലനം നടക്കും. റജിസ്റ്റർ ചെയ്യണം. 0469 2965535.
താലൂക്ക് വികസനസമിതി
മല്ലപ്പള്ളി ∙ താലൂക്ക് വികസനസമിതിയോഗം 5നു 11നു മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് തഹസിൽദാർ അറിയിച്ചു.