
ഗർത്തനംതിട്ട; യാത്രികരെ ദുരിതത്തിലാക്കി അതോറിറ്റി വാൽവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ ടൗൺ – കൈപ്പട്ടൂർ റോഡിലെ ജല അതോറിറ്റിയുടെ വാൽവ് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ടൗൺ ഹാളിനു സമീപമാണ് അടപ്പില്ലാത്ത വാൽവുള്ളത്. ഇതുമൂലം കാൽനട യാത്രക്കാരും ബൈക്ക് യാത്രക്കാരും ഏറെ ബുദ്ധിമുട്ടിലാണ്. തിരക്കുള്ള സമയത്ത് ഇതിലൂടെ പോകാൻ യാത്രക്കാർ ഭയപ്പെടുന്നു. മഴ പെയ്താൽ വാൽവ് നിറയെ വെള്ളം നിറയുന്നതിനാൽ അപകടസാധ്യത കൂടുതലാണ്. രാത്രിയിൽ റോഡ് മുറിച്ചു കടക്കുന്നവരുടെ കാലുകൾ അപകടത്തിൽപ്പെടാനും സാധ്യതയുണ്ട്. പല തവണ വാൽവ് അടയ്ക്കാൻ ജല അതോറിറ്റിക്ക് കത്ത് നൽകിയെങ്കിലും നടപടിയില്ലെന്നാണ് മരാമത്ത് അധികൃതർ പറയുന്നത്. എത്രയും വേഗം വാൽവിനു മൂടി ഇടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.