
പത്തനംതിട്ട ജില്ലയിൽ ഇന്ന് (03-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കരാർ നിയമനം
പത്തനംതിട്ട∙ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ആർകെവിവൈ പദ്ധതി പ്രകാരം നടപ്പാക്കുന്ന മൊബൈൽ യൂണിറ്റിലേക്ക് വെറ്ററിനറി സർജന്മാരെ കരാർ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നു. അഭിമുഖം ഏപ്രിൽ 4ന് 3ന് ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ. യോഗ്യത ബിവിഎസ്സി ആൻഡ് എഎച്ച്, കേരള സംസ്ഥാന വെറ്ററിനറി കൗൺസിൽ റജിസ്ട്രേഷൻ. 0468 2322762.
മെഡിക്കൽ ഓഫിസർ
പത്തനംതിട്ട∙ ജില്ലയിലെ ഹോമിയോ ഡിസ്പെൻസറികളിൽ ദിവസവേതനാടിസ്ഥാനത്തിൽ മെഡിക്കൽ ഓഫിസറെ നിയമിക്കുന്നു. യോഗ്യത: സർക്കാർ അംഗീകൃത ഡിഎച്ച്എംഎസ്/ബിഎച്ച്എംഎസ്. വിലാസം: ജില്ലാ മെഡിക്കൽ ഓഫിസർ (ഹോമിയോ), രണ്ടാം നില, റവന്യു ടവർ, അടൂർ. [email protected] അവസാന തീയതി 20. പ്രായപരിധി 55. 04734 226063.
അവധിക്കാല ക്യാംപ്
അടൂർ∙ നോളജ് സെന്ററിൽ അവധിക്കാല ക്യാംപ് 9 മുതൽ. 3- 12 ക്ലാസിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 04734 229998.
സ്കൂൾ പ്രവേശനം
ചെന്നീർക്കര∙ കേന്ദ്രീയ വിദ്യാലയത്തിൽ 2025-26 വർഷത്തെ 2 മുതൽ 9 ക്ലാസുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ വിദ്യാലയത്തിൽ ലഭിക്കും. അവസാന തീയതി 11. 0468 2256000.
അഭിമുഖം
പത്തനംതിട്ട∙ ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല മൃഗചികിത്സ സേവനം നൽകുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ റജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽരഹിതരായ വെറ്ററിനറി സയൻസ് ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ 4ന് 11ന് അഭിമുഖം. 0468 2322762
സ്പോട് അഡ്മിഷൻ
തിരുവല്ല∙ അസാപ്പിന്റെ ഇലക്ട്രിക് വാഹന സർവീസ് ടെക്നീഷ്യൻ കോഴ്സിൽ ആറ് ഒഴിവുകളിലേക്ക് സ്പോട് അഡ്മിഷൻ. ആറ് മാസം ദൈർഘ്യം. 9495999688.
പിജി, പിഎച്ച്ഡി
കുഫോസിൽ 2025-26 അധ്യയന വർഷ ബിരുദാനന്തര ബിരുദം, പിഎച്ച്ഡി പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം.അവസാന തീയതി 21. ഇമെയിൽ – admissions.kufos.ac.in. www.admissiom.kufos.ac.in. 0484 2275032.
വൈദ്യുതിമുടക്കം
മല്ലപ്പള്ളി വൈദ്യുതി സെക്ഷനിലെ തേക്കട ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.