റാന്നി∙ റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ‘പെരുനാട് പൈതൃക ഫെസ്റ്റ് 2025’ ന്റെ ഉദ്ഘാടനം കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജി നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ, കൃഷിഭവൻ എന്നിവ സംയുക്തമായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. മൂന്നാം തീയതി രാത്രി വരെയാണ് ഫെസ്റ്റ്.സബ്സിഡി നിരക്കിൽ കാർഷിക ഉൽപന്നങ്ങൾ ലഭ്യമാക്കുന്ന ഓണച്ചന്ത, പഴയ കാല കാർഷിക ഉപകരണങ്ങളും ഉൽപാദന ഉപാധികളും പരിചയപ്പെടുത്തുന്ന പ്രദർശനം, സെമിനാർ, കലാ രൂപങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
ഓണവിഭവങ്ങളുടെ 20 സ്റ്റാളും കലാസന്ധ്യയും കുടുംബശ്രീയുടെ നേതൃത്വത്തിലുണ്ട്.റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, വൈസ് പ്രസിഡന്റ് ഡി.
ശ്രീകല, സ്ഥിരം സമിതി അധ്യക്ഷരായ സി.എസ് സുകുമാരൻ, എം എസ് ശ്യാം, സി.ഡി എസ് ചെയർപേർസൻ ഷീല സന്തോഷ് എന്നിവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]