പത്തനംതിട്ട∙ പൊതു രംഗത്തും, സാമൂഹിക, സാംസ്കാരിക, ഔദ്യോഗിക, നീതിന്യായ രംഗത്തും ശ്രദ്ധേയമായ സേവനം നല്കിയ ഹൈക്കോടതി റിട്ട. ജഡ്ജി പി.ഡി.
രാജൻ അന്തരിച്ചു. സ്കൂള്‍ വിദ്യാർഥിയായിരിക്കുമ്പോള്‍ അഖില കേരള ബാലജന സഖ്യത്തിന്റെ ശാഖാ പ്രവര്‍ത്തകനായിരുന്നു.
കോളജ് പഠനകാലത്ത് സമരങ്ങളിലും കോളേജ് യൂണിയന് തിരഞ്ഞെടുപ്പുകളിലും സജീവ സാന്നിധ്യമായിരുന്നു രാജന്.
1995ല്‍ എം.എ.സി.റ്റി ജഡ്ജിയായി ജൂഡീഷ്യല്‍ സർവീസില്‍ പ്രവേശിച്ചു. ജില്ലാ ജഡ്ജിയായും ഹൈക്കോടതി ജഡ്ജിയായും പ്രവര്‍ത്തിച്ച രാജന് കേരള നിയമസഭ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
എന്‍.ആര്.ഐ കമ്മീഷന് ചെയര്‍മാനായിരുന്നു. തദ്ദേശവകുപ്പ് ഓംബുഡ്സ്മാനായിരിക്കുമ്പോഴാണ് മരണം അദ്ദേഹത്തെ കവര്‍ന്നെടുത്തത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]