ഏനാത്ത് ∙ പ്രതിസന്ധികൾ മുന്നിലുണ്ടെങ്കിലും ഓണക്കാലത്ത് കൃഷിയിടങ്ങളിൽ മനസ്സിൽ സമൃദ്ധി നിറയ്ക്കുന്ന കാഴ്ചകൾ. മഴ ബാക്കി വച്ച വിഭവങ്ങളാണ് കൃഷിയിടത്തിൽ സമൃദ്ധി നിറയ്ക്കുന്നത്.
പാകമെത്തിയ പച്ചക്കറി വിഭവങ്ങൾ വിപണിയിൽ എത്തിക്കാനുള്ള തിരക്കിലാണ് കർഷകർ. ഇക്കുറി ഓണക്കാലം ലക്ഷ്യമിട്ട് കൃഷി ഇറക്കിയ സമയം മുതൽ മഴ ശക്തമായത് തിരിച്ചടിയായി.
വരൾച്ച മുരടിച്ചും വെള്ളം കയറിയും പച്ചക്കറിക്കൃഷിക്ക് നാശം നേരിട്ടു. കൃഷിയിറക്കുന്നതിന് കാലതാമസവും നേരിട്ടു.
മിക്ക പച്ചക്കറി വിളകളും പാകമാക്കി വിളവെടുത്ത് വിപണിയിൽ എത്തിക്കേണ്ട സമയമാണിത്.
എന്നാൽ വിളവെടുക്കാൻ വിഭവങ്ങൾ കുറഞ്ഞത് കർഷകരെ സങ്കടത്തിലാക്കി.
ഓണവിപണിയിൽ നാടൻ വിഭവങ്ങൾക്ക് പ്രിയമേറെയാണ്. അതിനാൽ വില ഉയരുന്നത് കർഷകർക്ക് പ്രതീക്ഷയാണ്.
വാഴക്കൃഷിക്ക് കാറ്റിലും മഴയിലും വലിയ നാശം നേരിട്ടു. ഏനാത്ത് കരിപ്പാൽ ഏലായിൽ മാത്രം കുടം വന്നതും കുലച്ചതുമായ 500 ഏത്തവാഴയാണ് കാറ്റിൽ നശിച്ചത്.
ശേഷിച്ച കൃഷി പാകമാക്കി വിളവെടുക്കുകയാണ് കർഷകർ. സ്വാശ്രയ കർഷക വിപണിയിൽ ഓണക്കാലത്ത് ഒരു കിലോ എത്തക്കുലയ്ക്ക് 80 മുതൽ 100 രൂപ വരെ കർഷകർക്കു വില ലഭിക്കും.
ഓണക്കാലത്ത് വില ഉയരുമെന്ന പ്രതീക്ഷയിലാണ് ചെലവേറുമെങ്കിലും പന്തൽക്കൃഷിയും പരിപാലിക്കുന്നത്. പയർ, പടവലം പാവൽ, വെള്ളരി, കോവൽ തുടങ്ങിയ കൃഷികൾ കൂടുതൽ ആദായകരമാകുന്നുവെന്ന് മണ്ണടി മണൽക്കണ്ടം ഏലായിലെ കർഷകർ പറഞ്ഞു.
എല്ലാക്കാലത്തും വില താണു നിൽക്കുന്ന പടവലത്തിനും വിലയുള്ളതിനാൽ കൃഷി സജീവമാണ് 40 രൂപ വില വാങ്ങിയാണ് കർഷകർ ഒരു കിലോ പടവലം നേരിട്ട് വിൽപന നടത്തുന്നത്.
വിലക്കുറവിൽ മറുനാടൻ പാവയ്ക്ക വിപണിയിൽ സുലഭമാണെങ്കിലും നാടനാണ് പ്രിയം കൂടുതൽ. ഒരു കിലോ നാടൻ പാവയ്ക്കയുടെ വില 100 രൂപയാണ്.
എന്നാൽ ഇക്കുറി കൃഷിയിറക്കിയ സമയം മഴ ശക്തമായതിനാൽ പാവൽ കൃഷി അഴുകി നശിച്ചതായി മണ്ണടി വെട്ടുവയൽ ഏലായിലെ കർഷകനായ യോഹന്നാൻ പറഞ്ഞു.
ഓണക്കാലത്ത് കൊയ്ത്ത് ഓർമയാവുകയാണ്. വർഷത്തിൽ രണ്ടു തവണ കൃഷി ചെയ്തു വരുന്ന മണ്ണടിയിലെ മണൽക്കണ്ടം ഏലായിൽ ഇക്കുറി നെൽക്കൃഷിയില്ല.
എന്നാൽ ഏനാത്ത് കരിപ്പാൽ ഏലായിൽ മഴ കാരണം കൃഷി വൈകിയതിനാൽ ഓണക്കാലം കഴിഞ്ഞേ കൊയ്ത്തു നടക്കുകയുള്ളൂ. കൃഷി നാശം നേരിട്ട
പാടശേഖരം കതിരണിയാൻ ആഴ്ചകൾ വേണ്ടി വരുമെങ്കിലും ഇപ്പോൾ പച്ച പുതച്ചു നിൽക്കുന്ന പാടശേഖരം കാർഷിക സമൃദ്ധിയുടെ അടയാളമായി നിൽക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]