
സീതത്തോട്∙ ആങ്ങമൂഴി തേവർമലയിൽ വനാതിർത്തിയോടു ചേർന്ന വീടിന്റെ വാതിൽ തകർത്ത് ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചു. കിടങ്ങിൽ മുരുകന്റെ വീടിനു പിന്നിലത്തെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്.
വാതിൽ തകർത്ത് ഭക്ഷണ സാധനങ്ങൾ മോഷ്ടിക്കുന്ന സംഭവം പതിവായിട്ടും പ്രതിയെ പിടികൂടാൻ വൈകുന്നതിൽ ആശങ്കയുമായി വനാതിർത്തിയോടു ചേർന്ന് താമസിക്കുന്ന കുടുംബങ്ങൾ.ഇന്നലെ രാവിലെ 10 മണിയോടെ മുരുകൻ ആങ്ങമൂഴിയിലേക്കു പോയ സമയത്താണ് മോഷണം നടന്നത്. അരിയും മറ്റ് ഭക്ഷണ സാധനങ്ങളും കൈലിയുമാണ് മോഷ്ടാവ് അപഹരിച്ചത്.
വീടിന്റെ പിന്നിലത്തെ വാതിൽ ഫൈബറിലുള്ളതായിരുന്നു. ഇത് ചവിട്ടി തകർത്ത നിലയിലാണ്.
മുരുകൻ ഒറ്റയ്ക്കാണ് താമസം.
ഗൂഡ്രിക്കൽ റേഞ്ചിന്റെ പരിധിയിൽപെട്ട വനമേഖലയാണ് സമീപ പ്രദേശങ്ങൾ.കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പത്തിലധികം വീടുകളിലാണ് സമാന രീതിയിൽ മോഷണം നടന്നത്.
ഒരു കേസിൽ പോലും പ്രതികളെ കണ്ടെത്താനായിട്ടില്ല.ഒരു മാസം മുൻപ് പൊലീസിന്റെ പ്രത്യേക സംഘവും വനപാലകരും കൂടി വനത്തിൽ മണിക്കൂറുകളോളം തിരച്ചിൽ നടത്തിയിരുന്നു. അസ്വഭാവികമായി ഒന്നും കണ്ടെത്താൻ കഴിയാതെ സംഘം മടങ്ങുകയായിരുന്നു.മോഷണം പതിവായതോടെ വനത്തിൽ അജ്ഞാതർ തമ്പടിച്ചിട്ടുണ്ടെന്ന സംശയം വീണ്ടും ബലപ്പെട്ടിരിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]