
‘വിദ്യകിരൺ–2025’ പരിപാടി സംഘടിപ്പിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ പത്തനംതിട്ട ജില്ലാ ശാസ്ത്രവേദി സംഘടിപ്പിച്ച ‘വിദ്യകിരൺ–2025’ പരിപാടി കോൺഗ്രസ് നേതാവ് ജെ.എസ്.അടൂർ ഉദ്ഘാടനം ചെയ്തു. മാവേലിക്കര ബിഷപ് മൂർ കോളജ് അസിസ്റ്റന്റ് പ്രഫസർ ഡോ. ലിജാ കെ. ജോയി ‘പഠനം ഒരു കല’ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ശാസ്ത്ര വേദി ജില്ലാ പ്രസിഡന്റ് സജി കെ. സൈമൺ അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫ. സതീഷ് പഴകുളം മുഖ്യപ്രഭാഷണം നടത്തി.
പ്രോഗ്രാം കോഓർഡിനേറ്റർ മനോജ് ഡേവിഡ് കോശി, കപ്പൂച്ചൻ ആശ്രമം സുപ്പീരിയർ ഫാ. മാത്യു, ഫാ. വർഗീസ് ചാമക്കാല, ബോബി എബ്രഹാം, അങ്ങാടിക്കൽ വിജയകുമാർ, ഗീവർഗീസ് ജോൺ, നസീർ കടയ്ക്കാട്, ബിജു മലയിൽ, ചേതൻ കൈമൾമഠം, ദാസ് തോമസ്, തോമസ് മാത്യു, കൗൺസിലർ അൻസി തോമസ്, ഷർലറ്റ് അജി തോമസ് എന്നിവർ പ്രസംഗിച്ചു. സാമൂഹ്യമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ 112 വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.