റാന്നി ∙ ചുവന്ന കൊടിക്കാരെ ഭരണത്തിൽനിന്നു മാറ്റണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ. 10 വർഷത്തെ ദുർഭരണം കേരളത്തിൽ അവസാനിപ്പിക്കണം.
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഓണത്തിനു ജീവനക്കാർക്കു ശമ്പളവും പെൻഷനും കൊടുക്കാൻ പണം കാണില്ല.
ഇതിനു പരിഹാരം കാണാൻ ബുദ്ധിയും അറിവും കഴിവുമുള്ള യുഡിഎഫ് അധികാരത്തിൽ വരണം. ഭാവിയെക്കുറിച്ചു ചിന്തിക്കുന്നവരാണ് യുഡിഎഫ്.
ആരോഗ്യ മേഖല ഇന്ന് ഐസിയുവിലാണ്. വിദ്യാഭ്യാസ മേഖലയിൽ മാറ്റം വേണം.
സ്പേസ് ടെക്നോളജിയിൽ മുന്നേറ്റം ഉണ്ടാകണം. യുവാക്കൾ അന്യ രാജ്യങ്ങളിലേക്കു പോകുന്നതു തടയാൻ ഇത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
റാന്നി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി പഴകുളം മധുവിന്റെ റോഡ് ഷോയിൽ പങ്കെടുത്തശേഷം ഉതിമൂട് ജംക്ഷനിൽ വികസന മാനിഫെസ്റ്റോ, എഐസിസി സെക്രട്ടറി ഡോ.അജയ് സിങ്ങിന് നൽകി പ്രകാശനം ചെയ്യുകയായിരുന്നു ശശി തരൂർ.
നിയോജകമണ്ഡലത്തിന്റെ അതിർത്തിയായ പ്ലാച്ചേരിയിൽ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. സ്ഥാനാർഥി പഴകുളം മധു, ഡോ.അജയ് സിങ്, ജില്ലാ പഞ്ചായത്തംഗം ആരോൺ ബിജിലി പനവേലിൽ എന്നിവർക്കൊപ്പം തുറന്ന വാഹനത്തിലാണ് ശശി തരൂർ റോഡ് ഷോയിൽ പങ്കെടുത്തത്.
മക്കപ്പുഴ, മന്ദമരുതി, ചെത്തോങ്കര, ഇട്ടിയപ്പാറ, പെരുമ്പുഴ, ബ്ലോക്കുപടി, വാളിപ്ലാക്കൽ വലി ഉതിമൂട് ജംക്ഷനിൽ സമാപിച്ചു. സമാപന യോഗത്തിൽ കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ അധ്യക്ഷനായി.
എ.ഷംസുദീൻ, വെട്ടൂർ ജ്യോതി പ്രസാദ്, കെ.ജയവർമ, ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, ടി.കെ.സാജു, സതീഷ് കെ.പണിക്കർ, കാട്ടൂർ അബ്ദുൽ സലാം, സാംജി ഇടമുറി, സിബി താഴത്തില്ലത്ത്, ലിജു ജോർജ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

