റാന്നി ∙ നിർമാണത്തിലെ ക്രമക്കേട് പോലെ പരിപാലനത്തിലും ശ്രദ്ധയില്ലാതെ കോന്നി–പ്ലാച്ചേരി പാത. 5 വർഷം പരിപാലനം നടത്തേണ്ട
കരാർ കമ്പനി പുനരുദ്ധാരണം നടത്തുന്നില്ല. വല്ലപ്പോഴും ചെളിനീക്കലും കാടുതെളിക്കലും മാത്രമാണ് പാതയിൽ നടക്കുന്നത്.
2022 ഏപ്രിൽ 18ന് പാതയുടെ നിർമാണം പൂർത്തിയായെന്നാണ് കെഎസ്ടിപി പൊൻകുന്നം ഡിവിഷൻ ഓഫിസിൽനിന്നു ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നത്. തുടർന്നുള്ള 5 വർഷം കമ്പനി പരിപാലനം നടത്തണമെന്നുണ്ട്.
എന്നാൽ ഇതു നടക്കുന്നില്ലെന്നു മാത്രമല്ല കെഎസ്ടിപി ഇടപെട്ട് പുനരുദ്ധാരണം നടത്തുന്നുമില്ല.
റാന്നി ടൗണിലും മറ്റു പ്രധാന കവലകളിലും നടപ്പാതകൾ നിർമിച്ചിട്ടുണ്ട്. കാൽനടക്കാർക്കു സുരക്ഷിതമായി നടക്കാൻ കൈവരികളും സ്ഥാപിച്ചിട്ടുണ്ട്.
വാഹനങ്ങളിടിച്ചു തകർന്ന കൈവരികളുണ്ട്. കൂടാതെ തുരുമ്പിച്ചവയുമുണ്ട്.
തകർന്നവ പിന്നീട് പുനരുദ്ധരിച്ചിട്ടില്ല. തുരുമ്പിച്ചവ അടർന്നു വീഴുകയാണ്.
അവ പെയ്ന്റ് പൂശി മോടിയാക്കുന്നില്ല. പ്രമോദ് നാരായൺ എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിൽ ഇത് ചൂണ്ടിക്കാട്ടിയിരുന്നു.
കൈവരി നിർമാണം ഉപകരാർ നൽകുകയായിരുന്നെന്നും അവർ പുനരുദ്ധാരണം നടത്താൻ തയാറാകുന്നില്ലെന്നുമാണ് കെഎസ്ടിപി അധികൃതർ യോഗത്തിൽ അറിയിച്ചത്. റാന്നി പഞ്ചായത്ത് ഓഫിസിനു മുന്നിൽ സ്ഥാപിച്ചിരുന്ന കൈവരി ഇളകിയിരുന്നു.
ഇതിൽ പിടിച്ചു കയറുന്നവർ അപകടത്തിൽപെടുന്ന സ്ഥിതിയായിരുന്നു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഇടപെട്ട
ശേഷമാണ് അതു വെൽഡ് ചെയ്ത് ഉറപ്പിച്ചത്. സീബ്രാ ലൈൻ തെളിക്കുന്നതിലും പുതിയവ വരയ്ക്കുന്നതിലും ഇതേ സമീപനമാണ് കാട്ടുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

