തിരുവല്ല ∙ നിരണത്ത് നിന്നു മക്കൾക്കൊപ്പം കാണാതായ യുവതിയുടെ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കവിയൂർ ഞാലിക്കണ്ടം മാറമല അനീഷ് മാത്യു (32) നെയാണ് ഞാലിക്കണ്ടത്തെ കുടുംബവീട്ടിൽ ഇന്നലെ വൈകിട്ട് നാലരയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നിരണം അഞ്ചാം വാർഡിൽ കാടുവെട്ടിൽ വീട്ടിൽ റീന കെ. ജയിംസ്, മക്കളായ അക്ഷര (8), അൽക്ക (6) എന്നിവരെയാണ് രണ്ടാഴ്ച മുൻപ് കാണാതായത്.
തുടർന്ന് റീനയുടെ സഹോദരൻ റിജോയാണ് പുളിക്കീഴ് പൊലീസിൽ പരാതി നൽകിയത്.
റീനയും മക്കളും ഓട്ടോ ഡ്രൈവറായ ഭർത്താവ് അനീഷ് മാത്യുവിനൊപ്പം ആലംതുരുത്തി ചന്തയ്ക്ക് സമീപത്തെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. പരാതി നൽകിയതിന് പിന്നാലെ അനീഷിനെ പൊലീസ് ചോദ്യം ചെയ്യലിനായി ദിവസവും വിളിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
പൊലീസിൽ നിന്നുള്ള മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]