എലപ്പുള്ളി ∙ കൈതക്കുഴിയിൽ കൊയ്ത്തു യന്ത്രം കൊണ്ടുപോകാൻ സ്വകാര്യ വ്യക്തി വഴി നൽകുന്നില്ലെന്നു പരാതി. കൊയ്ത്തു നടത്താനാവാതെ ഏക്കർ കണക്കിനു നെൽപാടം മഴവെള്ളം കെട്ടിനിന്നു നശിക്കുന്നു.
ഉള്ളതെല്ലാം വിറ്റു പെറുക്കിയും വായ്പയെടുത്തും ഇറക്കിയ കൃഷി നശിക്കുമെന്ന ആശങ്കയിൽ പത്തോളം കർഷകർ. കൈതക്കുഴി പാടശേഖരസമിതിക്കു കീഴിലാണ് കർഷകരെ ദുരിതത്തിലാക്കിയ സംഭവം.
കൊയ്ത്തു വൈകിയിട്ടു 15 ദിവസം പിന്നിടുകയാണ്.
തിരക്കിനിടയിലും വലിയ വാടക തുക നൽകി കൊയ്ത്തുയന്ത്രം ലഭ്യമാക്കി. എന്നാൽ മുൻ വർഷങ്ങളിലെല്ലാം വഴി നൽകിയിരുന്ന സ്വകാര്യ വ്യക്തി ഇക്കുറി വഴി നൽകില്ലെന്ന് അറിയിച്ചു. ഇതോടെ പത്തോളം കർഷകരുടെ 8 ഏക്കർ കൃഷിയുടെ കൊയ്ത്തു വൈകി.
ഒട്ടേറെ തവണ ചർച്ച ചെയ്തിട്ടും ഇയാൾ വഴങ്ങുന്നില്ലെന്നാണു പരാതി. കൃഷി ഭവനും ജില്ലാ കൃഷി വകുപ്പിനും ഇവർ പരാതി നൽകിയിട്ടുണ്ട്.
വഴിത്തർക്കം തീർത്ത് മഴ ശക്തമാകും മുൻപ് ഉടൻ കൊയ്തെടുക്കണം. നടപടി നീണ്ടുപോയാൽ കൃഷി പൂർണമായി നശിക്കും. അതേസമയം, തന്റെ കൃഷിയിടത്തിലേക്കുള്ള ഡ്രിപ് ഇറിഗേഷൻ ജലസേചന പദ്ധതി പ്രകാരമുള്ള പൈപ്പുകൾ കടന്നുപോവുന്നത് ഈ വഴിയിലൂടെയാണെന്നും കൊയ്ത്തു യന്ത്രം കടന്നുപോയാൽ പൈപ് ലൈനുകൾ തകരുമെന്നാണ് ഇയാളുടെ വിശദീകരണം.
വിഷയത്തിൽ കൃഷി വകുപ്പ് ഇടപെട്ട് പരിഹാരം കണ്ടെത്തണമെന്നും പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

