
പാലക്കാട് ജില്ലയിൽ ഇന്ന് (31-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ ബാങ്ക് അവധി
∙ ഈദുൽ ഫിത്ർ പ്രമാണിച്ച് റെയിൽവേ ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകളുടെ പ്രവർത്തനം രാവിലെ 8 മുതൽ 2 വരെ
കാഷ് കൗണ്ടർ തുറന്ന് പ്രവർത്തിക്കും
പട്ടാമ്പി∙ കേരള വാട്ടർ അതോറിറ്റി കുടിശിക നിവാരണ യജ്ഞത്തിന്റെ ഭാഗമായി ഡിസ്കണക്ഷൻ നടപടികൾ നടക്കുന്നതിനാൽ പട്ടാമ്പി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കേരള വാട്ടർ അതോറിറ്റിയുടെ കാഷ് കൗണ്ടർ ഇന്ന് തുറന്ന് പ്രവർത്തിക്കുമെന്ന് അസി. എൻജിനീയർ അറിയിച്ചു.
ഗതാഗത നിയന്ത്രണം
തിരുവേഗപ്പുറ ∙ കണ്ടത്ത് പാലക്കാവ് ക്ഷേത്രത്തിലെ മീനഭരണിയോടനുബന്ധിച്ച് കൊപ്പം – വളാഞ്ചേരി പാതയില്‍ തിരുവേഗപ്പുറ ഭാഗത്ത് നാളെ വൈകിട്ട് അഞ്ചരയ്ക്ക് ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തും. പട്ടാമ്പിയിൽ നിന്ന് വളാഞ്ചേരിയിലേക്ക് പോകുന്ന വാഹനങ്ങൾ വെസ്റ്റ് കൈപ്പുറത്തു നിന്ന് തിരിഞ്ഞ് വിളയൂർ എടപ്പലം പാലം വഴിയും വളാഞ്ചേരിയിൽ നിന്ന് പട്ടാമ്പിയിലേക്ക് വരുന്ന വാഹനങ്ങൾ പുറമണ്ണുർ – അത്തിപ്പറ്റ – വെങ്ങാട് – മൂര്‍ക്കനാട് – എടപ്പലം പാലം വഴിയും പോകണം.