പാലക്കാട് ∙ ട്രെയിനിൽ വച്ച് രണ്ടു ടിക്കറ്റ് പരിശോധകരെ (ടിടിഇ) മർദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശി മുഹമ്മദ് അൻവർ സാദത്തിനെ (28) റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.
28നു രാത്രിയിലായിരുന്നു സംഭവം. മംഗലാപുരം–ചെന്നൈ എക്സ്പ്രസ് ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ടിക്കറ്റ് പരിശോധകരെയാണു പ്രതി മർദിച്ചത്.
ഷൊർണൂർ ജംക്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ചെന്നൈയിലേക്കു പോകുന്നതിനായി പ്രതി ട്രെയിനിൽ കയറിയത്.
ടിക്കറ്റ് ഇല്ലാതെ സ്ലീപ്പർ കോച്ചിൽ കയറിയതു ചോദ്യം ചെയ്ത ടിടിഇയെ പ്രതി മർദിക്കുകയായിരുന്നു. മർദിക്കുന്നത് തടയാനെത്തിയ മറ്റൊരു ടിക്കറ്റ് പരിശോധകനെയും പ്രതി ആക്രമിച്ചു.
ട്രെയിൻ പാലക്കാട് ജംക്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ സമയം റെയിൽവേ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

