എലവഞ്ചേരി ∙ സംസ്ഥാന സ്കൂൾ കായിക നേട്ടത്തിൽ തലയെടുപ്പോടെ പനങ്ങാട്ടിരി ആർപിഎം ഹയർ സെക്കൻഡറി സ്കൂളും പരിശീലകൻ വി.ബിജുവും. മലയോര ഗ്രാമത്തിലെ കുട്ടികളുമായി തിരുവനന്തപുരത്തെത്തിയ ബിജുവും മൂന്നു കുട്ടികളും രണ്ടു വെള്ളിയും മൂന്നു വെങ്കലവുമടക്കം അഞ്ചു മെഡലുകളോടെ തലയുയർത്തിയാണു മടങ്ങിയത്.
നിർധന കുടുംബത്തിൽ നിന്നുള്ള പ്ലസ് വൺ വിദ്യാർഥിനി ജി.അക്ഷയ സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ ഓട്ടത്തിൽ വെള്ളിയും 1500 മീറ്റർ, 4 കിലോമീറ്റർ ക്രോസ് കൺട്രി എന്നിവയിൽ വെങ്കലവും നേടി മികച്ചുനിന്നു.
ഇരട്ടകളായ യു.ശ്രേയയും യു.ശ്രദ്ധയുമാണു മെഡൽ നേടിയ മറ്റു മിടുക്കികൾ.
ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ യു.ശ്രേയ സീനിയർ പെൺകുട്ടികളുടെ 3 കിലോമീറ്റർ നടത്തത്തിൽ വെള്ളിയും ജൂനിയർ പെൺകുട്ടികളുടെ 3 കിലോമീറ്റർ നടത്തത്തിൽ യു.ശ്രദ്ധ വെങ്കലവും നേടി. ആഴ്ചയിൽ നാലു ദിവസം പാലക്കാട് മെഡിക്കൽ കോളജ് മൈതാനത്തു ബിജുവിന്റെ മാർഗ നിർദേശത്തിൽ നടത്തുന്ന പരിശീലനമാണ് ഇവരെ മെഡൽ നേട്ടത്തിൽ എത്തിച്ചത്.
പുലർച്ചെ നാലരയോടെ പാലക്കാട്ടേക്ക് കുട്ടികൾ ബസിൽ പോകും.
ഇവർക്കു പരിശീലനം നൽകുന്നതിനായി ബിജു ബൈക്കിൽ പാലക്കാട്ടെത്തും. ലോങ് ജംപ്, ട്രിപ്പിൾ ജംപ് ഇനങ്ങളിൽ കാലിക്കറ്റ് സർവകലാശാല മത്സരങ്ങളിൽ സ്വർണനേട്ടം കൊയ്തിട്ടുള്ള കൊല്ലങ്കോട് പയ്യലൂർ പനങ്കാവ് വീട്ടിൽ വി.ബിജുവിനെ പനങ്ങാട്ടിരി ആർപിഎം ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെന്റും പിടിഎയും ചേർന്നാണു പരിശീലകനായി വച്ചിട്ടുള്ളത്.
സ്കൂൾ കായിക മത്സരങ്ങൾക്കൊപ്പം മറ്റു മത്സരങ്ങളിലും ബിജുവിന്റെ ശിഷ്യകൾക്കു മെഡൽനേട്ടമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

