
കാഞ്ഞിരപ്പുഴ ∙ ഒരു പൂജ്യം വരുത്തിവച്ച വിനയിൽ നഴ്സിങ് പഠനം തുലാസിലായി വിദ്യാർഥിനി. കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി കുമ്പളംചോല എരുപുരത്തു വീട്ടിൽ എ.വിസ്മയയ്ക്കാണ് അപേക്ഷയിൽ വന്ന പിഴവ് പ്രവേശനത്തെ ബാധിക്കുന്ന അവസ്ഥ എത്തിയിരിക്കുന്നത്.
വരുമാനം 66,000 എന്നത് അപേക്ഷയിൽ ഒരു പൂജ്യം കൂട്ടിയിട്ടതോടെ 6,60,000 രൂപയെന്നു വന്നതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഇതോടെ സംവരണം അടക്കമുള്ള ആനുകൂല്യം നഷ്ടപ്പെടുന്ന സ്ഥിതിയാണ്.
അപേക്ഷ അയച്ച സ്വകാര്യ ഡിജിറ്റൽ സേവന കേന്ദ്രത്തിൽ വന്ന പിഴവാണു കാരണമെന്നു വിസ്മയുടെ പിതാവ് മണികണ്ഠൻ പറഞ്ഞു.
നഴ്സിങ് പഠനത്തിനായി അടുത്ത മാസം ഒന്നാം തീയതി സർക്കാർ പട്ടിക പ്രസിദ്ധീകരിക്കുമെന്നതിനാൽ ഇനി തിരുത്താനും അവസരമില്ല. നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. ജൂൺ ആദ്യവാരമായിരുന്നു നഴ്സിങ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി.
ഇതു പ്രകാരം അപേക്ഷയോടൊപ്പം വില്ലേജിൽ നിന്നു ലഭിക്കുന്ന വരുമാന സർട്ടിഫിക്കറ്റും ആവശ്യമാണ്. 66,000 രൂപയുടെ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിച്ചെങ്കിലും ഡിജിറ്റൽ സേവന കേന്ദ്രത്തിലെ ജീവനക്കാർ വരുമാനം രേഖപ്പെടുത്തിയതിൽ ഒരു പൂജ്യം കൂടിപ്പോയി.
ഇതോടെ ഒഇസി വിഭാഗത്തിൽപ്പെട്ട
വിദ്യാർഥിക്ക് വരുമാന, സംവരണ ആനുകൂല്യവും ഫീസ് ഇളവും നഷ്ടമായി. കൂടാതെ റാങ്കിൽ ഇരുപതിനായിരത്തിൽ താഴെയായി. അപേക്ഷ നൽകിയ സെന്ററിൽ പിഴവ് അറിയിച്ചെങ്കിലും തെറ്റുതിരുത്തുന്നതിനുള്ള സമയപരിധിയും കഴിഞ്ഞിരുന്നു. അപേക്ഷയിൽ വരുമാനം രേഖപ്പെടുത്തിയതിൽ മാറ്റം വന്നിട്ടുണ്ടെന്നു ഡിജിറ്റൽ സേവന കേന്ദ്രത്തിൽ സമ്മതിച്ചു. എങ്കിലും അപേക്ഷയുടെ പ്രിന്റ് കൃത്യമായി പരിശോധിച്ചിരുന്നെങ്കിൽ, പിഴവ് നേരത്തേ തിരുത്താമായിരുന്നു എന്നാണ് അവരുടെ വാദം.
എസ്എസ്എൽസി പരീക്ഷയിൽ സമ്പൂർണ എ പ്ലസും പ്ലസ്ടു പരീക്ഷയിൽ 89% മാർക്കും നേടിയ വിദ്യാർഥിയാണു വിസ്മയ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]