
ഒറ്റപ്പാലം ∙ കെപിഎസ് മേനോൻ സ്മാരക സംസ്ഥാന ബാഡ്മിന്റൺ ടൂർണമെന്റ് തുടങ്ങി. സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസി ഉദ്ഘാടനം ചെയ്തു.
കെബിഎസ്എ പ്രസിഡന്റ് ഇ.പി.ചിത്രേഷ് നായർ, സെക്രട്ടറി മുഹമ്മദ് താരിഖ് തുടങ്ങിയവർ പങ്കെടുത്തു. ജൂലൈ 30 മുതൽ ഓഗസ്റ്റ് 3 വരെയാണ് സീനിയർ, അണ്ടർ 19 വിഭാഗങ്ങളിലെ മത്സരങ്ങൾ.
വിവിധ ജില്ലകളിൽനിന്നുള്ള 399 പേർ മത്സരത്തിനുണ്ട്. ഓഗസ്റ്റ് ഒന്നിനു പ്രീക്വാർട്ടർ മത്സരങ്ങളും 2ന് ക്വാർട്ടർ ഫൈനൽ മത്സരങ്ങളും, സെമി ഫൈനൽ മത്സരങ്ങളും പൂർത്തിയാകും.
ഓഗസ്റ്റ് 3നു രാവിലെ സീനിയർ, അണ്ടർ 19 വിഭാഗങ്ങളിലായുള്ള 10 ഫൈനൽ മത്സരങ്ങൾ തുടങ്ങും. ഉച്ചയ്ക്കു സമാപനം.
കേരളത്തിലെ 3 റാങ്കിങ് ടൂർണമെന്റുകളിലൊന്നാണിത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]