
തകർന്ന് തരിപ്പണമായി പഴയകടവ് കിഴായൂർ നമ്പ്രം റോഡ്; നവീകരിക്കണമെന്ന് ആവശ്യം
പട്ടാമ്പി ∙ തകർന്ന പഴയ കടവ് കിഴായൂർ നമ്പ്രം റോഡ് ഉയരം കൂട്ടി നവീകരിക്കണമെന്ന് ആവശ്യം. റോഡ് ടാറിളകി കുണ്ടും കുഴിയുമായി കിടക്കാൻ തുടങ്ങി മാസങ്ങളായിട്ടും റീടാറിങ് നടത്താനോ അറ്റകുറ്റ പണിക്കോ അധികൃതർ തയാറാകാത്തതിൽ നമ്പ്രം നിവാസികൾക്ക് പ്രതിഷേധത്തിലാണ്. കിഴായൂർ നമ്പ്രം ഭാഗത്ത് നിന്നു പട്ടാമ്പിയിലേയ്ക്കു വരാനും തിരികെ പോകാനുമുള്ള റോഡാണിത്.
ദിവസത്തിൽ നൂറുകണക്കിന് വാഹനങ്ങളും വിദ്യാർഥികളടക്കമുള്ള യാത്രക്കാരും റോഡിന്റെ തകർച്ചയിൽ ദുരിതത്തിലാണ്. പട്ടാമ്പിയിൽ റോഡ് ആരംഭിക്കുന്ന ഭാഗത്ത് റോഡ് പൂർണമായും തകർന്ന നിലയിലാണ്.
റോഡിന്റെ നടുവിൽ കഴിഞ്ഞ ദിവസം വലിയ കുഴിയും രൂപപ്പെട്ടു. ഭാരതപ്പുഴ കരകവിഞ്ഞാൽ ആദ്യം വെള്ളം കയറുന്ന റോഡാണിത്.
ഇതോടെ കിഴായൂർ നമ്പ്രം ഭാഗം ഒറ്റപ്പെടും. പഴയ കടവ് റോഡ് ഭാഗത്ത് റോഡ് ഏറെ താഴ്ന്നു കിടക്കുന്നതാണ് റോഡിൽ വെള്ളം കയറാൻ കാരണം.
ഇവിടെ റോഡ് ഉയർത്തി നവീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം പുഴ കരകവിഞ്ഞപ്പോൾ റോഡിൽ വെള്ളം കയറി ഒരു ദിവസം ഗതാഗതം തടസ്സപ്പെട്ടു.
റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണാൻ അടിയന്തിര നടപടി വേണമെന്ന് വെൽഫെയർ പാർട്ടി ടൗൺ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. കെ.പി.
ഹമീദ്, പി. റിയാസ്.
വി. ഷഹബാൻ, ബഷീർ പാലത്തിങ്ങൽ, വി.
സൈഫുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]