
പാലക്കാട് ജില്ലയിൽ ഇന്ന് (30-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജോലി ഒഴിവ്
അഗളി∙കേരള മഹിള സമഖ്യ സൊസൈറ്റിയുടെ പാലക്കാട് ജില്ലാ യൂണിറ്റിന്റെ കീഴിൽ കോട്ടത്തറയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിൽ അഡീഷനൽ ടീച്ചറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച 5നു രാവിലെ 11നു കോട്ടത്തറ മഹിള ശിക്ഷൺ കേന്ദ്രത്തിൽ. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ള സ്ത്രീകൾക്കു പങ്കെടുക്കാം. ഫോൺ: 8111932889, 9961541358.
നിംസ് ജോബ് ഫെയർ ജൂലൈ 5 ന്
പട്ടാമ്പി ∙ ജോലി അന്വേഷിക്കുന്നവർക്കും, ജോലിക്കാരെ അന്വേഷിക്കുന്നവർക്കുമായി പട്ടാമ്പി നിംസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഒരുക്കുന്ന ജോബ് ഫെയർ ജൂലൈ 5 ന് കോളജ് ക്യാംപസിൽ നടക്കുമെന്ന് നിംസ് ഭാരവാഹികൾ അറിയിച്ചു.50 കമ്പനികളിൽ നിന്നുള്ള പ്രതിനിധികൾ ജോബ് ഫെയറിൽ പങ്കെടുക്കും. രാവിലെ 10 ന് മുഹമ്മദ് മുഹസിൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭ അധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി പങ്കെടുക്കും. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പത്തോളം ഡിപ്ലോമ കോഴ്സുകൾ നിംസിൽ നടത്തുന്നുണ്ടെന്ന് നിംസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ പ്രിൻസിപ്പൽ കെ.പി.ഹസീന, വർക്കിങ് പാർട്ണർ അഡ്വ. സി.കെ.അൻസാർ, ഇൻസ്റ്റിറ്റ്യൂഷൻ ഹെഡ് എച്ച്.ആർ. സുമിത്ര എന്നിവർ അറിയിച്ചു.
ത്വക്രോഗ പരിശോധന ക്യാംപ്
പാലക്കാട് ∙ സത്യസായി സേവാ സംഘടനയുടെ നേതൃത്വത്തിൽ നാളെ വൈകിട്ട് 4.45നു കൊപ്പം സത്യസായി കമ്യൂണിറ്റി സെന്ററിൽ സൗജന്യ ത്വക്രോഗ പരിശോധന ക്യാംപ് നടത്തും. മരുന്ന് വിതരണവും ഉണ്ടായിരിക്കും. 94479 72907.