
ശ്രീകൃഷ്ണപുരം ∙ ടാറിങ് കഴിഞ്ഞ് ഒരു വർഷം പൂർത്തിയാകും മുൻപ് തിരുവാഴിയോട് നാലിടത്ത് വിള്ളൽ. മുണ്ടൂർ തൂത സംസ്ഥാന പാതയുടെ ഉദ്ഘാടനത്തിനു മുൻപാണ് വിള്ളൽ കാണപ്പെട്ടത്. തിരുവാഴിയോട് കണ്ണൻ സ്മാരക ബസ് സ്റ്റോപ്, ഷാപ്പുംപടി, കാർഷിക വികസന ബാങ്കിനു മുൻവശത്ത് രണ്ടിടത്തുമാണ് വിള്ളൽ.
പലയിടത്തും ടാർ ഇളകിപ്പോയ നിലയിലാണ്. മഴവെള്ളം ഈ പ്രദേശങ്ങളിൽ റോഡിലൂടെയാണ് ഒഴുകുന്നത്.
അഴുക്കുചാൽ നിർമാണത്തിൽ പലയിടത്തും അശാസ്ത്രീയതയുണ്ടെന്നു മുൻപു തന്നെ ആരോപണം ഉയർന്നിരുന്നു.
മഴ കൂടുതലാകുന്ന സമയത്ത് തിരുവാഴിയോട് ജംക്ഷനിലെ ചില വ്യാപാര സ്ഥാപനങ്ങളിലേക്കു വെള്ളം കുത്തിയൊലിച്ചെത്തുന്നത് പതിവാണ്. ഉപറോഡുകളിൽ നിന്നു വരുന്ന മഴവെള്ളത്തിന് പ്രധാന റോഡരുകിലെ അഴുക്കുചാലിലേക്ക് ഒഴുകാനുള്ള സാഹചര്യം പലയിടത്തും ഇല്ല. റീബിൽഡ് പദ്ധതിയിൽ ഉൾപ്പെടുത്തി ലോക ബാങ്കിന്റെ സഹായത്തോടെ 364 കോടി രൂപ ചെലവിട്ടാണ് മുണ്ടൂർ തൂത നാലുവരിപാത നവീകരണം നടക്കുന്നത്.
കെഎസ്ടിപിക്കാണ് നിർമാണ ചുമതല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]