പാലക്കാട് ∙ മുച്ചീട്ടുകളിയും പോക്കറ്റടിയും നടത്തി അകത്താവുന്നവരല്ല. പലരും കടുത്ത ക്രിമിനൽ പശ്ചാത്തലമുള്ളവർ, ലഹരിമരുന്നിന് അടിമകളായി അക്രമാസക്തരാകുന്നവർ.
ഗോവിന്ദച്ചാമിയെപ്പോലെ എന്തിനും മുതിരുന്ന തടവുകാരുള്ള ജയിലുകളിൽ ആവശ്യത്തിനു ജീവനക്കാരില്ല. മലമ്പുഴ ജില്ലാ ജയിലിൽ ജീവനക്കാരെ ആക്രമിച്ച തടവുപുള്ളികളെ കോഴിക്കോട്ടേക്കു മാറ്റിയതു കഴിഞ്ഞ വർഷമാണ്.
തടവുകാരെ നിയന്ത്രിക്കാൻ ജീവനക്കാരുടെ എണ്ണം കുറവാണെന്നതിനാൽ നിലവിലെ ജീവനക്കാർക്കു ജോലി ഭാരമേറെ.
ലഹരിക്കടത്തു കേസിൽ എൻഡിപിഎസ് നിയമപ്രകാരം അറസ്റ്റ് ചെയ്യുന്നവർക്കു ജാമ്യം നൽകുന്നതിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയാണ് ജില്ലയിലെ ജയിലുകളിൽ അന്തേവാസികളുടെ എണ്ണംകൂടി.
തടവുകാർ തമ്മിലുള്ള തർക്കം പലപ്പോഴും കയ്യാങ്കളിയിലുമെത്തും.
∙മലമ്പുഴ ജില്ലാ ജയിലിൽ 322 ആണ് അനുവദിക്കപ്പെട്ട തടവുകാരുടെ എണ്ണം.
പലപ്പോഴും ഇതിലേറെ പേർ ജയിലിൽ ഉണ്ടാകും. ഇത്രയും തടവുകാരുണ്ടെങ്കിലും 38 ജീവനക്കാരാണുള്ളത്.
പഴയ സ്റ്റാഫ് പാറ്റേൺ തന്നെയാണ് ജയിലിലുള്ളത്.
സൂപ്രണ്ട്, ഡപ്യൂട്ടി സൂപ്രണ്ട്, എന്നിവർക്കു പുറമേ 20 അസി.പ്രിസൺ ഓഫിസർ, 7 ഡപ്യൂട്ടി പ്രിസൺ ഓഫിസർ , 2 അസി.സൂപ്രണ്ട്, ഒരു ഡ്രൈവർ എന്നിവരാണ് പുരുഷൻമാരുടെ ജയിലിൽ ഉള്ളത്. വനിതകളുടെ ജയിലിലും ജീവനക്കാരുടെ എണ്ണം കുറവാണ്.
∙ഒറ്റപ്പാലം സബ് ജയിലിൽ തടവിൽ കഴിയുന്നത് ഇരട്ടിയിലേറെ പേർ.
പരമാവധി 24 പേരെ ഉൾക്കൊള്ളാവുന്ന ജയിലിൽ 51 പേരാണു കഴിയുന്നത്. ചില ഘട്ടങ്ങളിൽ 90 പേരെ വരെ പാർപ്പിക്കേണ്ടി വന്നിട്ടുണ്ട്.
അതേസമയം, സൂപ്രണ്ട് ഉൾപ്പെടെ 16 പേർ മാത്രമാണു ജീവനക്കാർ. 24 തടവുകാർക്കു കണക്കാക്കി സർക്കാർ നിയോഗിച്ച ജീവനക്കാരുടെ എണ്ണമാണിത്. മുഴുവൻ സമയവും ഇരട്ടിയിലേറെ തടവുകാരെ പാർപ്പിക്കുന്ന ജയിലിൽ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കണമെന്നാണ് ആവശ്യം.
∙ആലത്തൂർ സബ് ജയിലിൽ 32 പേരെ പാർപ്പിക്കാനുള്ള സൗകര്യമാണുള്ളത്. ഇപ്പോൾ 50 പേരുണ്ട്.
18 തടവുകാർ ഇപ്പോൾ അധികമാണ്.
സൂപ്രണ്ട് ഉൾപ്പെടെ 15 ജീവനക്കാരാണുള്ളത്. തടവുകാരുടെ എണ്ണം ഇനി കൂടിയാൽ മറ്റു ജയിലുകളിലേക്കു മാറ്റുകയാണു ചെയ്യുക. ∙ചിറ്റൂർ സ്പെഷൽ സബ്ജയിലിൽ 24 പേരെ പാർപ്പിക്കാനുള്ള സൗകര്യമാണെങ്കിലും 33 പേരുണ്ട്.
ആറു മാസത്തിനുള്ളിൽ സുരക്ഷ ഓഡിറ്റ് നടത്തിയപ്പോൾ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. .
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]