മഴ: ചാലിശ്ശേരിയിൽ സ്കൂൾ മതിൽ തകർന്നു വീണു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാലിശ്ശേരി ∙ മഴയിൽ ചാലിശ്ശേരി ഗവ. എൽപി സ്കൂളിന്റെ കാലപ്പഴക്കം ചെന്ന മതിൽ തകർന്നു വീണു. ഞായറാഴ്ച പുലർച്ചെയാണ് 70 വർഷത്തോളം പഴക്കമുള്ള മതിലിന്റെ 20 മീറ്ററോളം ഭാഗം സ്കൂൾ വളപ്പിലേക്ക് തകർന്നു വീണത്. അവധി ദിവസമായതിനാൽ വൻ അപകടം ഒഴിവായി. പിടിഎ പ്രസിഡന്റ് വി.എൻ.ബിനു, പിടിഎ വൈസ് പ്രസിഡന്റും പഞ്ചായത്തംഗവുമായ വി.എസ്.ശിവാസ്, എച്ച്എം ഇ.ബാലകൃഷ്ണൻ എന്നിവർ സ്ഥലത്തെത്തി അധികൃതരെ വിവരം അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടൻ, വാർഡ് മെമ്പർ ആനി വിനു എന്നിവരും സ്ഥലം സന്ദർശിച്ചു. തിങ്കളാഴ്ച വിഷയം ചർച്ച ചെയ്യുന്നതിനായി പഞ്ചായത്ത് അടിയന്തരയോഗം ചേരും. സ്കൂൾ അധികൃതരും പങ്കെടുക്കും. മതിൽ തകർന്നതോടെ സമീപത്തുള്ള വീട് അപകടഭീഷണിയിലാണ്. വീടിന്റെ സുരക്ഷയ്ക്കായി മഴ നനയാതിരിക്കാൻ ടാർപായ കെട്ടിയിട്ടുണ്ട്.