
അട്ടപ്പാടി ചുരം റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മണ്ണാർക്കാട്∙ അട്ടപ്പാടി ചുരം റോഡിൽ ആനമൂളിയിൽ മണ്ണിടിഞ്ഞ് ഒരു മണിക്കൂറോളം ഗതാഗതം മുടങ്ങി. താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി 8 വീടുകൾ ഭാഗികമായി തകർന്നു. ചുരത്തിൽ ഇന്നലെ ഉച്ചയ്ക്കു ശേഷമുണ്ടായ കാറ്റിലും മഴയിലുമാണ് ആനമൂളി ചെക്പോസ്റ്റിനു സമീപം മണ്ണിടിയുകയും മരം വീഴുകയും ചെയ്തത്. ഇതേത്തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം മുടങ്ങി.
കുമരംപുത്തൂർ പള്ളിക്കുന്നിൽ കക്കാടൻ അബ്ദുറഹ്മാന്റെ വീടിനു മുകളിൽ തെങ്ങ് വീണു വീട് ഭാഗികമായി തകർന്നു. ആളപായമില്ല. കുന്നക്കാടൻ അഫ്സലിന്റെ വീടിനു മുകളിൽ പ്ലാവ് വീണു വീട് ഭാഗികമായി തകർന്നു. ആമ്പാടത്ത് ഹംസ, മച്ചിങ്ങൽ അബ്ദു് അസീസ് എന്നവരുടെ പ്ലാവുകൾ കടപുഴകി വീണു. മച്ചിങ്ങൽ ഹമീദിന്റെ 15 റബർ മരങ്ങൾ നശിച്ചു. കുമരംപുത്തൂർ ശാന്തിവായ്ക്കൽ തോടിന്റെ ബണ്ട് പൊട്ടി കൃഷി നശിച്ചു. പയ്യനെടം അരങ്ങത്തുകുളം രാമൻകുട്ടി, അരങ്ങത്തുകുളം സുരേഷ് എന്നിവരുടെ വീടുകൾക്കു കാറ്റിൽ ഭാഗികമായി നാശം സംഭവിച്ചു.