
വേനൽമഴയും കാറ്റും ഗതാഗതം തടസ്സപ്പെട്ടു; വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തി
തൃത്താല∙ വേനൽ മഴയെ തുടർന്നുളള കാറ്റിൽ പട്ടാമ്പി കൂറ്റനാട് പാതയിൽ മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച രാത്രി ഏഴരയോടെ ഉണ്ടായ ശക്തമായ കാറ്റിൽ ഞാങ്ങാട്ടിരി ഇറക്കത്തിലുളള വലിയ മരമാണ് റോഡിലേക്ക് കടപുഴകി വീണത്.
വൈദ്യുതി പോസ്റ്റുകളും കൂടെ തകർന്നു നിലംപൊത്തി. റോഡിൽ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.
വൈദ്യുതി പോസ്റ്റുകൾ തകർന്നതിനാൽ പ്രദേശത്തെ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. പട്ടാമ്പിയിൽ നിന്ന് അഗ്നിശമന സേനയെത്തി മരം റോഡിൽ നിന്നും നീക്കിയാണ് ഗതാഗതം പൂർവസ്ഥിതിയിലാക്കിയത്. വാവന്നൂർ പെട്രോൾ പമ്പിനു സമീപം റോഡിന് സമീപമുളള മരം റോഡിലേക്ക് കടപുഴകി വീഴുകയും റോഡിലെ ഗാതാഗതം തടസ്സപ്പെടുകയും ചെയ്തു. തിങ്കളാഴ്ച രാത്രി തൃത്താല മേഖലയിലെങ്ങും ശക്തമായ കാറ്റും ഇടിമിന്നലും കൂടെ വേനൽ മഴയും അനുഭവപ്പെട്ടു.
മഴയിലും കാറ്റിലും തൃത്താല, കൂറ്റനാട്, ഞാങ്ങാട്ടിരി എന്നിവിടങ്ങളിലും വൈദ്യൂതി കമ്പികളിൽ മരങ്ങൾ വീണതിനാൽ വൈദ്യൂതി തടസ്സം നേരിട്ടിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]