പാലക്കാട് ∙ കസബ പൊലീസ് സ്റ്റേഷനിലെ സിഐ എം.സുജിത്തിനു സല്യൂട്ട് കൊടുത്ത ശേഷം സിവിൽ പൊലീസ് ഓഫിസറായ കെ.വിനു അദ്ദേഹത്തിന്റെ കൈപിടിച്ചു പറഞ്ഞു, ‘സാർ ആണ് എന്നെ പൊലീസ് ആക്കിയത്’. സംഭവം മനസ്സിലാകാതെ നിന്ന സുജിത്തിനോടു വിനു തന്നെ ആ കഥ പറഞ്ഞു.
മലമ്പുഴ പൊലീസ് സ്റ്റേഷനിൽ സുജിത്ത് സിഐ ആയിരുന്നപ്പോൾ 2024ൽ അകമലവാരം ആനക്കൽ ആദിവാസി ഉന്നതിയിൽ പിഎസ്സി പരിശീലനം ആരംഭിച്ചിരുന്നു.
സുജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. അന്നു ക്ലാസിലെ വിദ്യാർഥിയായിരുന്നു ആദിവാസി യുവാവായ വിനു.
ആദ്യം ക്ലാസിൽ വരാൻ മടി കാണിച്ച വിനുവിനോടു സുജിത്ത് പറഞ്ഞത് ഇങ്ങനെ: ‘അടുത്ത വർഷം നീ എന്റെ മുന്നിൽ പൊലീസ് യൂണിഫോമിലുണ്ടാകണം’.അതുപോലെ സംഭവിച്ചു.
പരിശീലനം പൂർത്തിയാക്കിയ വിനുവിന് ആദ്യ നിയമനം ലഭിച്ചതു കസബ സ്റ്റേഷനിൽ. സുജിത്തായിരുന്നു അവിടെ സിഐ.
ആനക്കൽ ഉന്നതിയിലെ കൂലിപ്പണിക്കാരനായ എ.വി.കേശവന്റെയും പരേതയായ വത്സലയുടെയും മകനാണു വിനു. പൊലീസിന്റെ നേതൃത്വത്തിൽ ഉന്നതിയിൽ പിഎസ്സി പരിശീലനം നടക്കുന്നുണ്ട്. ഒട്ടേറെപ്പേർ സർക്കാർ ജോലിയിൽ പ്രവേശിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

