
പാലക്കാട് ജില്ലയിൽ ഇന്ന് (28-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്
ചിറ്റൂർ ∙ ഗവ. കോളജിൽ കെമിസ്ട്രി, ബോട്ടണി തസ്തികകളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. കെമിസ്ട്രി വിഷയത്തിൽ ജൂലൈ 8നു രാവിലെ 10.30നും, ബോട്ടണി വിഷയത്തിൽ ജൂലൈ 11ന് രാവിലെ 10.30നും കൂടിക്കാഴ്ച നടക്കും. 80780 42347.
വണ്ണാമട ∙ ഭഗവതി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി തമിഴ് (സീനിയർ), എച്ച്എസ്എസ്ടി ഇംഗ്ലിഷ് (സീനിയർ) തസ്തികകളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 30നു രാവിലെ 10.30നു സ്കൂളിൽ നടക്കും.
ജോലി ഒഴിവ്
അഗളി∙പട്ടികവർഗ വികസന വകുപ്പിനു കീഴിലുള്ള അട്ടപ്പാടി പോസ്റ്റ് മെട്രിക്/പ്രീമെട്രിക് ഹോസ്റ്റലുകളിലേക്കും മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്കും സ്റ്റുഡന്റ് കൗൺസിലർമാരെ നിയമിക്കുന്നു. 2026 മാർച്ച് വരെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. 5 ഒഴിവുകളുണ്ട്. യോഗ്യത: എംഎ സൈക്കോളജി അല്ലെങ്കിൽ എംഎസ്ഡബ്ല്യു. സ്റ്റുഡന്റ് കൗൺസിലിങ്ങിൽ പരിശീലനം നേടിയിരിക്കണം. പ്രായം: 2025 ജനുവരി ഒന്നിന് 25നും 45നും മധ്യേ. പട്ടികവർഗ വിഭാഗക്കാർക്കു മുൻഗണന. പ്രതിമാസം 18,000 രൂപ ഓണറേറിയവും പരമാവധി 2,000 രൂപ യാത്രപ്പടിയും ലഭിക്കും. കൂടിക്കാഴ്ച 4ന് അഗളി ഐടിഡിപി ഓഫിസിൽ. ഫോൺ: 04924 254382.
ഇൻകം ടാക്സ് സെമിനാർ
പാലക്കാട് ∙ കേരള ടാക്സ് പ്രാക്ടിഷണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ 9.30ന് പാലക്കാട് ഹോട്ടൽ ഗസാലയിൽ ഇൻകം ടാക്സ് സെമിനാർ നടത്തും. നോർത്ത് സോൺ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.ഷാജി ഉദ്ഘാടനം ചെയ്യും. ചാർട്ടേഡ് അക്കൗണ്ടന്റുമാരായ സി.സുരേഷ് കുമാർ, സൗഗന്ത് കുറ്റിക്കാട് എന്നിവർ ക്ലാസെടുക്കും.