
റെയിൽവേ പ്ലാറ്റ്ഫോമുകളിൽ മിനുസമേറിയ ടൈലുകൾ; തെന്നി വീഴാൻ സാധ്യത, യാത്രക്കാർ ഓടാതിരിക്കാൻ ശ്രദ്ധിക്കുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ പുറത്തുമാത്രമല്ല, മഴക്കാലത്ത് റെയിൽവേ പ്ലാറ്റുഫോമുകളിൽ നടക്കുമ്പോഴും ജാഗ്രത വേണം; ടൈലുകളിൽ തെന്നി വീഴാം. ട്രെയിനിനു സമീപത്താണെങ്കിൽ വീഴ്ച കൂടുതൽ അപകടമാകും. പെട്ടെന്നു ട്രെയിൻ പിടിക്കാനുള്ള തിരക്കിൽ ശ്രദ്ധയില്ലെങ്കിൽ വീഴാൻ സാധ്യതയുണ്ട്. അത്ര മിനുസമായിരിക്കുന്നു ഒലവക്കോട് ജംക്ഷൻ അടക്കം പല സ്റ്റേഷനുകളിലും പ്ലാറ്റ്ഫോമിലെ മിക്ക ടൈലുകളും. നിർമാണം നടക്കുന്നതിനാൽ രൂപപ്പെട്ട ചെളിയും വെള്ളവും വീഴ്ചയ്ക്ക് ആക്കം കൂട്ടും.
ജംക്ഷൻ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന്റെ ടൈലുകളിൽ വെള്ളം കെട്ടിക്കിടക്കുന്നു. ചിത്രം:
മനോരമ
ചിലയിടത്ത് മേൽക്കൂരയും ഇല്ല. പ്ലാറ്റുഫോമുകളിൽ സുരക്ഷിതമായി നടക്കാൻ സൗകര്യം വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. നല്ല ചാറ്റൽമഴയിലും വഴുക്കുന്ന സ്ഥിതിയാണ്. ഒലവക്കോട് ആറുവർഷം മുൻപ് നവീകരണത്തിൽ മാറ്റിയ ടൈൽസിൽ ചുവട് ഉറപ്പിക്കാൻ കഴിയില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. മിനുസമുള്ള ടൈൽസ് സുരക്ഷിതമല്ലെന്ന് അധികൃതർ സമ്മതിക്കുന്നുണ്ട്. നേരിയ പരുക്കൻ തന്നെ സ്ഥാപിക്കണം. പലതും കാലപ്പഴക്കത്തിൽ മിനുസം കൂടിയതാണ്. അറ്റകുറ്റപ്പണിയുടെ ഭാഗമായി സ്റ്റേഷനിൽ പലയിടത്തും പരുക്കൻ ടൈൽസ് പതിക്കുന്നുണ്ട്. ഘട്ടംഘട്ടമായി അതു മുഴുവനാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
അമൃത് ഭാരത് പദ്ധതിയിൽ നവീകരിക്കുന്ന സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളിൽ പരുക്കൻ ടൈലുകളാണ്. ഷൊർണൂർ അമൃത് ഭാരത് സ്റ്റേഷനിൽ മഴയത്തും ഭയക്കാതെ നടക്കാൻ കഴിയുന്ന പരുപരുത്ത പൂട്ടു കട്ടകൾ പതിച്ചാണു പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കുന്നത്.ഒന്നുമുതൽ 5 വരെയുള്ള പ്ലാറ്റ്ഫോമുകളിലാണ് ഇവ പതിക്കുന്നത്. ഒന്നാംപ്ലാറ്റ്ഫോമിൽ മേൽക്കൂരകളുടെ നീളംകൂട്ടലും പുതിയ പ്രതലം ഒരുക്കലും പുരോഗമിക്കുന്നു. യാത്രക്കാരുടെ ഇരിപ്പിടങ്ങൾ സ്ഥാപിച്ചിടത്തു മാത്രമാണ് മിനുസമുള്ള ടൈലുകൾ ഉള്ളത്.