പാലക്കാട് ∙ വിഷം കഴിച്ച യുവാവുമായി ജില്ലാ ആശുപത്രിയിലേക്കു പോകുകയായിരുന്ന ആംബുലൻസിൽ ബൈക്ക് ഇടിച്ചതിനെത്തുടർന്ന് ആംബുലൻസ് മറിഞ്ഞ് അമ്മ മരിച്ചു. ചിറ്റൂർ നല്ലേപ്പിള്ളി നരിചിറയിൽ മുഹമ്മദ് ഹനീഫയുടെ ഭാര്യ ജോറാമ്മയാണ് (52) മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. വിഷം കഴിച്ച നരിചിറയിൽ മസ്ലഹും (25) അമ്മ ജോറാമ്മയും മറ്റു രണ്ടു പേരുമായി ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ നിന്നു പാലക്കാട് ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കല്ലിങ്കൽ പാലത്തിനു സമീപത്തു വച്ചാണ് ബൈക്ക് ഇടിച്ച് ആംബുലൻസ് മറിഞ്ഞത്.
ബൈക്ക് യാത്രക്കാരൻ പെട്ടെന്നു പ്രധാന റോഡിലേക്ക് കയറിവന്നതിനെ തുടർന്ന് ആംബുലൻസ് ബ്രേക്കിട്ടെങ്കിലും ബൈക്ക് മുന്നിലെ ടയർഭാഗത്ത് ഇടിച്ചതോടെ ആംബുലൻസ് മറിയുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു.
ആംബുലൻസിൽ ഉണ്ടായിരുന്ന റഹ്മത്ത് (40), റഹീം (35), ജോറാമ്മ (52) എന്നിവർക്കു പരുക്കേറ്റു. ഇവരെ മറ്റൊരു വാഹനത്തിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോറാമ്മയെ രക്ഷിക്കാനായില്ല.
മറ്റു രണ്ടു പേർ ചികിത്സയിൽ തുടരുകയാണ്.
വിഷം കഴിച്ച മസ്ലഹിനെ അടിയന്തര ചികിത്സയ്ക്കു വിധേയനാക്കി. ജോറാമ്മയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും. ജോറാമ്മയുടെ മകൾ: ഹസീന.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

