പാലക്കാട് ∙ എൻഡിഎയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ആവേശമേകി പ്രധാനമന്ത്രി നരേന്ദ്രമോദി 29 ന് പാലക്കാട്ട്. 29 ന് പകൽ 2നു ശേഷം കോട്ടമൈതാനത്തു നടക്കുന്ന എൻഡിഎ തിരഞ്ഞെടുപ്പു സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. എൻഡിഎ സ്ഥാനാർഥികളും മുന്നണി നേതാക്കളും പങ്കെടുക്കും.
ഹെലികോപ്റ്ററിൽ പാലക്കാട് മേഴ്സി കോളജ് ഗ്രൗണ്ടിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്നു വാഹനമാർഗം സമ്മേളന വേദിയായ കോട്ടമൈതാനത്ത് എത്തും. തുടർന്നു പ്രസംഗം.
സമ്മേളന ശേഷം ഹെലികോപ്റ്ററിൽ മടങ്ങും.
28 ന് ട്രയൽ സമയത്ത് നിയന്ത്രണം
പ്രധാനമന്ത്രിയുടെ വരവിനു മുന്നോടിയായി വാഹന വ്യൂഹത്തിന്റെ ട്രയൽ റൺ
28 ന്
നടക്കും. മേഴ്സി കോളജ് മുതൽ കോട്ടമൈതാനം വരെയാണു ട്രയൽ ടൺ.
ഈ സമയത്ത് മേഴ്സി കോളജ്– കോട്ടമൈതാനം റോഡിൽ ഇതര വാഹനങ്ങൾ കടത്തിവിടില്ല.
പാലക്കാട്ട് 29 ന് ഗതാഗത നിയന്ത്രണം
നിയന്ത്രണം ഉണ്ടാകുമെന്നു പൊലീസ് അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി രാവിലെ മുതൽ പരിപാടി കഴിയുന്നതുവരെ വിവിധ റോഡുകളിൽ വാഹനങ്ങൾ വഴിതിരിച്ചുവിടും.
∙ വടക്കഞ്ചേരി, ആലത്തൂർ, കുഴൽമന്ദം ഭാഗത്തു നിന്നുള്ള സ്വകാര്യ ബസുകൾ ദേശീയപാത ചന്ദ്രനഗർ വഴി സ്റ്റേഡിയം സ്റ്റാൻഡിലെത്തി മടങ്ങണം.
കെഎസ്ആർടിസി ബസുകൾ കണ്ണനൂരിൽ നിന്നു തിരിഞ്ഞ് തിരുനെല്ലായി തങ്കം ജംക്ഷൻ, യാക്കര, തോട്ടിങ്കൽ വഴി കെഎസ്ആർടിസി സ്റ്റാൻഡിന്റെ പിറകുവശം വഴി എത്തി തിരിച്ചുപോകണം.
∙ കോയമ്പത്തൂർ, പൊള്ളാച്ചി ഭാഗത്തു നിന്നുള്ള കെഎസ്ആർടിസി, തമിഴ്നാട് ബസുകൾ കാഴ്ചപ്പറമ്പ്, പുഴയ്ക്കൽ, യാക്കര ഡിപിഒ വഴി കെഎസ്ആർടിസി സ്റ്റാൻഡിലെത്തി തിരിച്ചുപോകണം.
∙ കൊടുമ്പ്, ചിറ്റൂർ, കൊല്ലങ്കോട്, നെന്മാറ, പുതുനഗരം, പെരുവെമ്പ്, കൊടുവായൂർ ഭാഗത്തു നിന്നുള്ള ബസുകളും ഇതര വാഹനങ്ങളും കാടാങ്കോട്ടു നിന്നു തിരിഞ്ഞു ദേശീയപാത ചന്ദ്രനഗർ– കൽമണ്ഡപം വഴി സ്റ്റേഡിയം സ്റ്റാൻഡിലാണ് എത്തേണ്ടത്.
∙ തേങ്കുറുശ്ശി, നെന്മാറ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ കാഴ്ചപ്പറമ്പ് ജംക്ഷനിൽ നിന്നു വലത്തോട്ടു തിരിഞ്ഞ് ദേശീയപാത ചന്ദ്രനഗർ വഴി സ്റ്റേഡിയം സ്റ്റാൻഡിലെത്തണം.
∙ പൂടൂർ, കോട്ടായി, ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി ഭാഗത്തു നിന്നുള്ള ബസുകളും വാഹനങ്ങളും മേപ്പറമ്പ്, പേഴുങ്കര, ചുണ്ണാമ്പുതറ, വിക്ടോറിയ കോളജ്, താരേക്കാട് വഴി മുൻസിപ്പൽ, സ്റ്റേഡിയം സ്റ്റാൻഡുകളിലെത്തണം.
∙ കോഴിക്കോട്, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി ഭാഗത്തു നിന്നുള്ള കെഎസ്ആർടിസി ബസുകൾ ഒലവക്കോട് ശേഖരീപുരം ബൈപാസ്, കൽമണ്ഡപം, ചന്ദ്രനഗർ വഴി ദേശീയപാതയിലെത്തി കാഴ്ചപ്പറമ്പ്, പുഴയ്ക്കൽ, യാക്കര, ഡിപിഒ റോഡ് വഴി കെഎസ്ആർടിസി സ്റ്റാൻഡിലെത്തി മടങ്ങണം. സ്വകാര്യ ബസുകൾ ഒലവക്കോട്, ശേഖരീപുരം, വിക്ടോറിയ കോളജ്, താരേക്കാട് വഴി മുനിസിപ്പൽ, സ്റ്റേഡിയം സ്റ്റാൻഡുകളിൽ എത്തി തിരിച്ചുപോകണം.
∙ യാത്രക്കാർ നിർദേശിച്ച വഴികളിലൂടെ മാത്രമേ യാത്ര ചെയ്യാവൂ.
അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമേ നഗരത്തിലേക്കു പ്രവേശിക്കാവൂ എന്നും പൊലീസ് അഭ്യർഥിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

