പാലക്കാട് ∙ ഗാനഗന്ധർവൻ ഡോ.കെ.ജെ.യേശുദാസിന്റെ ഓർമകൾ മേയുന്ന തിരുമുറ്റമായി മാറുകയായിരുന്നു ഇന്നലെ പാലക്കാട് ചെമ്പൈ സംഗീത കോളജ് അങ്കണം. ഗാനഗന്ധർവന്റെ പാട്ടുകളിലൂടെയുള്ള മണിക്കൂറുകൾ നീളുന്ന യാത്ര, അതായിരുന്നു സ്വരലയയുടെ ‘ദാസേട്ടൻ @ 85’ സംഗീതപരിപാടി.
ഭക്തിയും പ്രണയവും വിരഹവും സന്തോഷവുമെല്ലാം നിറഞ്ഞ ഗാനങ്ങൾ മലയാളി കൂടുതൽ കേട്ടറിഞ്ഞത് ദാസേട്ടന്റെ ശബ്ദത്തിലൂടെയായിരുന്നു.
85 വയസ്സ് തികഞ്ഞ അദ്ദേഹത്തിന് സ്നേഹാദരങ്ങൾ അർപ്പിച്ച് സ്വരലയ നടത്തിയ പരിപാടിയിൽ എൺപതുകളിലെയും തൊണ്ണൂറുകളിലെയും ഹിറ്റ് ഗാനങ്ങൾ ഉൾപ്പെടെ യേശുദാസിന്റെ എൺപത്തിയഞ്ചോളം പാട്ടുകൾ ഗായകർ ആലപിച്ചു. സംഗീതജ്ഞൻ മണ്ണൂർ രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്തു.സ്വരലയ സെക്രട്ടറി ടി.ആർ.അജയൻ അധ്യക്ഷനായി.
സംവിധായകൻ വിനോദ് മങ്കര വിഷയാവതരണം നടത്തി. സ്വരലയ വൈസ് പ്രസിഡന്റ് പ്രഫ.കെ.മോഹൻദാസ്, മനോജ് കുമാർ തൊടുപുഴ, പി.സത്യൻ, കെ.വിജയൻ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

