
വിവാഹദിനത്തിലെ അനാവശ്യ ചെലവുകൾ കുറച്ചു; ലഭ്യമായ തുക പാലിയേറ്റീവ് കെയർ ക്ലിനിക്കിനു നൽകി ദമ്പതികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എടത്തനാട്ടുകര ∙ വിവാഹദിനത്തിലെ അനാവശ്യ ചെലവുകൾ കുറച്ച് ലഭ്യമായ തുക പാലിയേറ്റീവ് കെയർ ക്ലിനിക്കിനു നൽകി ദമ്പതികൾ. പാലിയേറ്റീവ് വൊളന്റിയർമാരായ എടത്തനാട്ടുകര പാലക്കുന്ന് സ്വദേശി ആന്ത്രതൊടിയിൽ മുഹമ്മദ് സക്കീർ, സൈനബ ദമ്പതികളുടെ മകൻ മുഹമ്മദ് സലീമും പൂക്കാടഞ്ചേരി സ്വദേശി കടമ്പോടൻ സക്കീർ ഹുസൈൻ, ഫെബിന ദമ്പതികളുടെ മകൾ ഷഹാനയുമാണ് വിവാഹവേദിയിൽ സ്നേഹസമ്മാനം കൈമാറിയത്. എടത്തനാട്ടുകര പാലിയേറ്റീവ് കെയർ ക്ലിനിക്കിന്റെ കീഴിൽ ഒരു ദിവസം നടക്കുന്ന മൂന്ന് ഹോം കെയർ സംവിധാനത്തിന്റെ മുഴുവൻ ചെലവുകളും മരുന്നുകൾക്കുള്ള തുകയും ഇവർ ക്ലിനിക് ഭാരവാഹികൾക്ക് നൽകി.
സജീവമായി പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ ഇടപെട്ടിരുന്ന മുഹമ്മദ് സലീം ജോലിയുമായി ബന്ധപ്പെട്ടും ഷഹാന പഠനത്തിനു വേണ്ടിയും താൽക്കാലികമായി വൊളന്റിയർ സേവനങ്ങൾക്ക് അവധി നൽകിയിരിക്കുകയാണ്. വിവാഹച്ചെലവു കുറച്ച് തുക പാലിയേറ്റീവ് ക്ലിനിക്കിനു നൽകാൻ നേരത്തെ തന്നെ ഇവർ തീരുമാനിച്ചിരുന്നു.ലിനിക്കിലെ ഡോക്ടർ ഷാജി, ക്ലിനിക് ചെയർമാൻ പി.ജസീർ, ജനറൽ സെക്രട്ടറി റഹീസ് എടത്തനാട്ടുകര, ഭാരവാഹികളായ മുഹമ്മദ് സക്കീർ, നബീൽ കടമ്പോടൻ, പി.കുഞ്ഞമ്മു, സി.ജൗഹർ, പി.സമീർ ബാബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.