ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
ഡിഎഡ് സ്പോട് അഡ്മിഷൻ
ശ്രീകൃഷ്ണപുരം∙ കേരള ഫെഡറേഷൻ ഓഫ് ദ് ബ്ലൈൻഡ് കോട്ടപ്പുറത്തു നടത്തുന്ന, കാഴ്ചപരിമിതിയുള്ള കുട്ടികളുടെ അധ്യാപകരാകാനുള്ള പരിശീലന കേന്ദ്രത്തിൽ സ്പെഷൽ എജ്യുക്കേഷൻ ഡിഎഡ് കോഴ്സിന് ഒഴിവുവന്ന സീറ്റുകളിലേക്കു സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
പ്ലസ്ടു പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടിയവർക്ക് രണ്ടു വർഷത്തെ കോഴ്സിന് അപേക്ഷിക്കാം. പിന്നാക്ക വിഭാഗക്കാർക്കു നിയമാനുസൃത മാർക്കിളവുണ്ട്.
ഒക്ടോബർ 31 വരെയാണ് സ്പോട്ട് അഡ്മിഷൻ. 6238278176, 9946861655
ഫിറ്റ്നസ് ട്രെയ്നർ നിയമനം
കൊടുവായൂർ ∙ പഞ്ചായത്തിലെ വനിതാ ഫിറ്റ്നസ് സെന്ററിലേക്കു ദിവസ വേതനാടിസ്ഥാനത്തിൽ ഫിറ്റ്നസ് ട്രെയ്നറെ നിയമിക്കും.
മതിയായ യോഗ്യതയുള്ളവർ 31നു വൈകിട്ടു നാലിനു മുൻപായി പഞ്ചായത്തിൽ അപേക്ഷ നൽകണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

