വാൽപാറ ∙ ആക്രമിക്കാൻ പാഞ്ഞടുത്ത കരടിയെ കയ്യിലുണ്ടായിരുന്ന കുട കൊണ്ടു പ്രതിരോധിച്ച് തോട്ടം തൊഴിലാളി.
കഴിഞ്ഞ ദിവസം രാവിലെ പാർലെ എസ്റ്റേറ്റിലെ തേയില ഫാക്ടറിക്കു സമീപം റോഡിലാണു സംഭവം. ഏഴുമണിയോടെ ഫാക്ടറിയിലേക്കു കയറിയ കരടി മണിക്കൂറുകളോളം അവിടെ തുടർന്നു.
തൊഴിലാളികൾ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്നതിനിടെ പെട്ടെന്നാണ് റോഡിലൂടെ നടന്നുപോവുകയായിരുന്ന ചെല്ലമുത്ത്, ജ്യോതി, സെൽവം എന്നിവരുടെ നേരെ ആക്രമിക്കാൻ പാഞ്ഞടുത്തത്. ചെല്ലമുത്തും ജ്യോതിയും ഓടി രക്ഷപ്പെട്ടപ്പോൾ സെൽവം കയ്യിലുണ്ടായിരുന്ന കുടകൊണ്ടു പ്രതിരോധിക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
മറ്റൊരു കരടി അയ്യർപാടിയിലെ എസ്റ്റേറ്റ് ഉദ്യോഗസ്ഥനായ ഡാനിയലിന്റെ ബംഗ്ലാവിലുമെത്തി. പതുങ്ങിയിരുന്ന കരടി രണ്ടു മണിക്കൂറിനു ശേഷമാണ് റോഡിലേക്കിറങ്ങിപ്പോയത്.
തോട്ടം മേഖലയിൽ, പ്രത്യേകിച്ച് അയ്യർപാടി, വാട്ടർഫോൾ, വേവർലി, കവർക്കൽ എന്നീ എസ്റ്റേറ്റുകളിൽ കരടികളുടെ എണ്ണം വളരെയേറെ വർധിച്ചതായി തൊഴിലാളികൾ പറഞ്ഞു. കാട്ടാനയുടെയും കാട്ടുപോത്തിന്റെയും പുലിയുടെയും ഭീഷണിയുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]