ഒറ്റപ്പാലം∙ നഗരത്തിൽ പുലിയെ കണ്ടെന്ന് അഭ്യൂഹം. ആർഎസ് റോഡ് ചന്തപ്പുരയ്ക്കു സമീപം ചെളിയിൽ കണ്ടെത്തിയ പുലിയുടേതെന്നു സംശയിച്ച കാൽപാടാണു മണിക്കൂറുകളോളം ആശങ്കയും പരിഭ്രാന്തിയും പരത്തിയത്. കാൽപാടുകൾ കാട്ടുപൂച്ചയുടേതാകാനാണു സാധ്യതയെന്നു പരിശോധനയ്ക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതോടെയാണ് ആശങ്ക അകന്നത്.
ഇന്നലെ പുലർച്ചെ രണ്ടോടെ ഓട്ടോറിക്ഷാ ഡ്രൈവറാണ് അജ്ഞാതജീവി ആർഎസ് റോഡ് കുറുകെ കടക്കുന്നതു കണ്ടതായി പൊലീസിനെയും വനം വകുപ്പിനെയും അറിയിച്ചത്.
പിന്നീടു രാവിലെ ആർഎസ് റോഡിൽ നിന്നു ചന്തപ്പുര പ്രദേശത്തേക്കു കയറുന്ന ഭാഗത്തു കാൽപാടുകളും കണ്ടെത്തി. ഇതോടെ ആശങ്കയായി.
നിരീക്ഷണ ക്യാമറകൾ ഇല്ലാത്ത പ്രദേശമായതിനാൽ ദൃശ്യങ്ങളും ലഭിച്ചില്ല. ഫോറസ്റ്റ് റേഞ്ച് അധികൃതർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ 7.5 സെന്റീമീറ്റർ നീളവും 6.9 സെന്റീമീറ്റർ വീതിയുമുള്ള കാൽപാടുകളാണിതെന്നു കണ്ടെത്തി. ഇതോടെയാണ് അധികൃതർ കാട്ടുപൂച്ചയാണിതെന്ന നിഗമനത്തിലെത്തിയത്.
കൂടുതൽ സ്ഥിരീകരണത്തിനായി കാൽപാടുകളുടെ ചിത്രങ്ങൾ വിദഗ്ധർക്ക് അയച്ചു നൽകുമെന്നും വനപലാകർ അറിയിച്ചു. ഒറ്റപ്പാലം റേഞ്ച് ഫോറസ്റ്റ് ഓഫിസിലെ ഫോറസ്റ്റർ ജി.അനിൽകുമാർ, ബീറ്റ് ഓഫിസർ എൻ.പ്രശാന്ത്, റെസ്ക്യൂ വാച്ചർ സി.പി.സദാശിവൻ എന്നിവർ ഉൾപ്പെട്ട സംഘമാണു പരിശോധനയ്ക്കെത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]