വടക്കഞ്ചേരി ∙ ഉപരിപഠനത്തിനു വിദേശത്തു പോകാൻ ഐഇഎൽടിഎസ് പരീക്ഷയെഴുതാൻ കൊച്ചിയിലെത്തിയ യുവ നഴ്സ് വയറുവേദനയെത്തുടർന്നു ചികിത്സയ്ക്കിടെ മരിച്ചു. കിഴക്കഞ്ചേരി വാൽക്കുളമ്പ് ചടപ്പള്ളിക്കുളമ്പ് മുണ്ടപ്ലാക്കൽ ജോണിന്റെയും (റെജി) ജെസിയുടെയും മകൾ ലെന ജോൺ (23) ആണ് മരിച്ചത്.
തൃശൂർ മദർ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ലെന ചൊവ്വാഴ്ച രാവിലെ പരീക്ഷയെഴുതാൻ കൊച്ചിയിലെത്തിയതാണ്.
പരീക്ഷയ്ക്കിടെ പെട്ടെന്നു കടുത്ത വയറുവേദന അനുഭവപ്പെട്ടതിനാൽ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സകൾ നൽകിയെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടില്ല.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) പ്രവർത്തകയാണു ലെന. നഴ്സിങ് സമരങ്ങളിലും പങ്കെടുത്തിരുന്നു.
സംസ്കാരം ഇന്നു രാവിലെ 10നു വാൽക്കുളമ്പ് സെന്റ് ആന്റണീസ് പള്ളിയിൽ. മാതാപിതാക്കളുടെ ഏക മകളാണു ലെന.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

