വണ്ടിത്താവളം ∙ തത്തമംഗലം ആറ്റാഞ്ചേരിയിൽ കല്യാണത്തിനെത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരുപതിലേറെ ആളുകൾക്കു തേനീച്ചകളുടെ ആക്രമണത്തിൽ പരുക്കേറ്റു. ഞായർ വൈകിട്ട് മൂന്നിനാണു സംഭവം.
പാലക്കാട്ടു നടന്ന വിവാഹം കഴിഞ്ഞ് ആറ്റാഞ്ചേരിയിലെ വീട്ടിലേക്ക് എത്തിയ വധൂവരന്മാരും സംഘവും വാഹനങ്ങളിൽ നിന്ന് ഇറങ്ങുമ്പോഴാണ് സംഭവം. തൊട്ടടുത്തുള്ള കൂട് ഇളകി തേനീച്ചകൾ ആക്രമിക്കുകയായിരുന്നു.
അപ്രതീക്ഷിതമായ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ചിതറിയോടി.
രക്ഷപ്പെടാൻ കുറെ പേർ സമീപത്തെ കുളത്തിലേക്കു ചാടുകയും ചെയ്തു. ഉടൻ പരിസരത്ത് ചപ്പുചവറുകൾ കൂട്ടി തീയിട്ട് തേനീച്ചകളെ തുരത്തിയതിനാൽ വധൂവരന്മാർ അടക്കം മറ്റുള്ളവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
വിവാഹം കഴിഞ്ഞ് എത്തിയ വധൂവരന്മാരും കൂട്ടരും വീടിനടുത്തുള്ള മന്നത്ത് ഭഗവതി ക്ഷേത്രത്തിൽ തൊഴുത് മടങ്ങിവരുമ്പോഴാണ് തേനീച്ചക്കൂട് ഇളകിയതെന്നു നാട്ടുകാർ പറഞ്ഞു.
പരുക്കേറ്റവരെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.
ചിറ്റൂർ തത്തമംഗലം നഗരസഭാധ്യക്ഷൻ സുമേഷ് അച്യുതൻ, പട്ടഞ്ചേരി പഞ്ചായത്ത് ഉപാധ്യക്ഷൻ പി.എസ്.ശിവദാസ്, പട്ടഞ്ചേരി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എസ്.ശ്രീനാഥ് ഉൾപ്പെടെയുള്ളവർ ആശുപത്രിയിലും സംഭവസ്ഥലത്തും എത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

