നല്ലേപ്പിള്ളി ∙ കനാൽ തടസ്സപ്പെട്ട് വെള്ളം റോഡിലേക്ക്. നല്ലേപ്പിള്ളി നഗരത്തിൽ വെള്ളക്കെട്ട്.
സംഭവം പതിവായിട്ടും ശാശ്വത പരിഹാരം കാണാതെ അധികൃതർ. ജലസേചന കനാലിൽ മാലിന്യം നിറഞ്ഞ് തടസ്സപ്പെട്ടതോടെയാണ് വെള്ളം റോഡിലേക്ക് ഒഴുകിയത്.
ഇതോടെ മുട്ടോളം വെള്ളത്തിലായ റോഡിലൂടെ കാൽനട പോലും ദുസ്സഹമായി.
വാഹനങ്ങൾ വേഗത്തിൽ പോകുന്നതിനാൽ വെള്ളം സമീപത്തെ കച്ചവട സ്ഥാപനങ്ങളിലേക്കും കയറിയതോടെ സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നതായി ഉടമകൾ.
കനാലിലൂടെ വെള്ളം വരുമ്പോഴെല്ലാം ഇതു പതിവാണെന്നു പ്രദേശവാസികളും പറയുന്നു.
പരാതിപ്പെട്ടാലും പരിഹാരം കാണാൻ ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ലത്രെ. വെള്ളക്കെട്ടു കാരണം സ്കൂൾ വിദ്യാർഥികളടക്കം ഒട്ടേറെ പ്രയാസം അനുഭവിക്കുന്നുണ്ട്.
പ്രശ്നത്തിനു ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ടവർ ശ്രമിക്കണമെന്നു പ്രദേശവാസികളും കച്ചവടക്കാരും ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]