
നെല്ലിയാമ്പതി∙ സീതാർകുണ്ട് പോബ്സ് എസ്റ്റേറ്റ് പാടികൾക്ക് സമീപം നിലയുറപ്പിച്ച കാട്ടാന ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്. കഴിഞ്ഞദിവസം എത്തിയ കൊമ്പൻ രാത്രി മുഴുവൻ 88 കുടുംബങ്ങൾ താമസിക്കുന്ന പാടികൾക്ക് ചുറ്റും കറങ്ങി നടക്കുകയായിരുന്നുവെന്നു പ്രദേശവാസികൾ പറഞ്ഞു.
ഇന്നലെ രാവിലെ 6നും ജനവാസ മേഖലയിൽ തന്നെ നിന്നത് ജോലിക്കു പോകേണ്ട തൊഴിലാളികൾക്കു തടസ്സമായി.
കനത്ത മൂടൽമഞ്ഞുള്ള സമയത്ത് അടുത്തെത്തുമ്പോൾ മാത്രമേ കാട്ടാനയെ കാണാൻ കഴിയുന്നുള്ളൂ. വനം വകുപ്പ് അധികാരികൾ കാട്ടാനയെ തുരത്തുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നടപടി വേണമെന്നു ഷിബു ആവശ്യപ്പെട്ടു.
കരിമ്പാറ മേഖലയിൽ കാട്ടാനകൾ
നെന്മാറ∙ കരിമ്പാറ മേഖലയിൽ കാട്ടാനകൾ കൃഷി നശിപ്പിക്കുന്നത് തുടരുന്നു.
രണ്ട് ദിവസമായി ചള്ള വഴി പൂഞ്ചേരിയിലെത്തിയാണു കൃഷി നശിപ്പിച്ചത്. പുഞ്ചിരി ഷാജഹാന്റെ 15 തെങ്ങുകൾ നശിപ്പിച്ചു.
മരുതഞ്ചേരി കുന്നുപറമ്പ് ഷാജഹാന്റെ കൃഷിയിടത്തിൽ രണ്ടാഴ്ചയ്ക്കിടെ ഏഴാം തവണയാണ് കാട്ടാനകൾ എത്തുന്നത്. കൽച്ചാടിയിലെ കർഷകരായ എം.അബ്ബാസ്,പി.
ജെ.അബ്രഹാം, ബലേന്ദ്രൻ തുടങ്ങിയവരുടെ റബർ തോട്ടങ്ങളിലാണ് ആദ്യം എത്തിയത്. പടക്കവുമായി എത്തിയ വനപാലകർ ആദ്യം തുരത്തിവിട്ടെങ്കിലും മറ്റൊരു വഴിയിലൂടെ വീണ്ടും എത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]