
കോങ്ങാട് ∙ മുണ്ടൂർ-തൂത പാത നവീകരിച്ചതോടെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾക്കും സ്ഥാനചലനം. പാത വീതി കൂട്ടുന്നതിന്റെ ഭാഗമായി പഴയ ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ പൊളിച്ചു നീക്കിയിരുന്നു.
ഇതിനു ബദലായാണു പുതിയ കാത്തിരിപ്പ് കേന്ദ്രങ്ങൾ പണിയുന്നത്. ചല്ലിക്കൽ കുന്നിൽ ഉണ്ടായിരുന്നത് മേലേ മമ്പുള്ളി ശിവക്ഷേത്രത്തിനു സമീപത്തേക്കു മാറ്റി.
പാലക്കാട് ഭാഗത്തേക്കു പോകുന്ന വഴിയിൽ ബംഗ്ലാവ്കുന്നിൽ ഉണ്ടായിരുന്ന കേന്ദ്രം കുന്നും കഴിഞ്ഞുള്ള ഇറക്കത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്.
ഇവിടെ ഇരുവശത്തു നിന്നും വാഹനങ്ങൾക്കു ദൂരക്കാഴ്ച ലഭിക്കാത്ത പ്രശ്നമുണ്ട്. കോങ്ങാട് ഭാഗത്തു നിന്നു പാലക്കാട് പോകുന്ന വാഹനങ്ങൾ ശരം പോലെ പാഞ്ഞു വരുമ്പോൾ ഇറക്കത്തിലെ സ്റ്റോപ്പിൽ നിർത്തിയിട്ട
ബസ് ചെറിയ അകലത്തിൽ നിന്നു മാത്രമേ കാണാനാകൂ. ഇത് അപകടസാധ്യത ഉയർത്തുമെന്നു ബസ് ജീവനക്കാരും യാത്രക്കാരും പറയുന്നു.
റോഡ് നവീകരണം നടക്കുമ്പോൾ കാഴ്ച മറയ്ക്കുന്ന കുന്ന് ഇല്ലാതാക്കി പാത പണിയണമെന്ന ആവശ്യം ഉയർന്നെങ്കിലും അധികൃതർ അനങ്ങിയില്ല.
ബംഗ്ലാവ് കുന്നിലെ ‘കുന്ന്’ മുൻപും വാഹനങ്ങൾക്കു ഭീഷണിയായിരുന്നു. പാത വികസിക്കുമ്പോൾ കുന്ന് ഇല്ലാതാകുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. പക്ഷേ, അതു വെറുതേയായി.
ഇവിടെ കുന്ന് താഴ്ത്താതെ റോഡ് നവീകരിച്ചതാണ് അപകടാവസ്ഥ തുടരാൻ ഇടയാക്കിയതെന്നാണ് പരാതി.
അതേസമയം, റോഡ് പണി കഴിഞ്ഞു ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ പണിയുമ്പോൾ സ്ഥാപനങ്ങൾ, സ്ഥലം എന്നിവയ്ക്കു തടസ്സം ഉണ്ടാകുന്നു എന്ന പരാതിയിലും കാത്തിരിപ്പു കേന്ദ്രങ്ങൾ മുൻപുണ്ടായിരുന്ന സ്ഥലത്തു നിന്നു മാറ്റി സ്ഥാപിക്കേണ്ടി വരുന്നുണ്ട്. പുതിയ രൂപത്തിൽ എത്തിയ ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾക്കു നല്ല ഉയരം ഉണ്ട്. എന്നാൽ ആവശ്യത്തിനു വീതിയില്ല എന്നാണ് മറ്റൊരു പ്രതിസന്ധി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]