
പാലക്കാട് ∙ വീട്ടിലേക്കുള്ള വഴി തെറ്റിയ ‘പൊമറേനിയൻ’ വളർത്തു നായ യജമാനനെ തേടുന്നു. ഒലവക്കോട് കോമൺവെൽത്ത് എൻക്ലേവിൽ താമസിക്കുന്ന മിലിന്ദിന്റെ വീട്ടിലേക്കാണു ബുധനാഴ്ച രാത്രി നായ എത്തിയത്.
അയൽവാസികളോട് അന്വേഷിച്ചപ്പോൾ നായ അവരുടേതല്ലെന്നു വ്യക്തമാക്കി. ഒരു ദിവസം കഴിഞ്ഞിട്ടും ഉടമസ്ഥൻ നായയെ തേടി വന്നിട്ടില്ല.
വെള്ള നിറത്തിലുള്ള നായയുടെ കഴുത്തിൽ ഓറഞ്ച് നിറത്തിലുള്ള ബെൽറ്റ് കെട്ടിയിട്ടുണ്ട്. നായയുടെ യജമാനനായി കാത്തിരിക്കുകയാണ് മിലിന്ദും വീട്ടുകാരും.
97476 41383 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]