
ഐഐടി ക്യാംപസിൽ മണ്ണുമാന്തി യന്ത്രത്തിൽ മലമ്പാമ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാളയാർ ∙ കഞ്ചിക്കോട് ഐഐടി ക്യാംപസിന്റെ നിർമാണത്തിനെത്തിച്ച മണ്ണുമാന്തി യന്ത്രത്തിനുള്ളിൽ മലമ്പാമ്പ്. വാഹനത്തിനുള്ളിൽ കയറിയ ഡ്രൈവർ പാമ്പിനെ ചവിട്ടിയെങ്കിലും ആക്രമിച്ചില്ല. വൈകിട്ടോടെയാണു സംഭവം. ഐഐടി അധികൃതർ വനംവകുപ്പ് സൗത്ത് സെക്ഷനിൽ വിവരം നൽകിയതു പ്രകാരം ‘സർപ്പ’ പദ്ധതിക്കു കീഴിൽ പരിശീലനം നേടിയ വൊളന്റിയർമാരും സിവിൽ ഡിഫൻസ് എമർജൻസി ടീം അംഗങ്ങളുമായ രമേശ് കഞ്ചിക്കോടും സുഭാഷ് കിഴക്കേമുറിയും സ്ഥലത്തെത്തി. എൻജിൻ ഭാഗത്തേക്കു കയറിപ്പോയ പാമ്പിനെ അര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണു പുറത്തെടുത്ത്. വനംവകുപ്പിന്റെ മേൽനോട്ടത്തിൽ പാമ്പിനെ കഞ്ചിക്കോട് വനമേഖലയിൽ വിട്ടയച്ചു.