
പാലക്കാട് ജംക്ഷൻ റെയിൽവേ സ്റ്റേഷൻ പ്രീപെയ്ഡ് ഓട്ടോ ബൂത്ത് കവാടത്തിലേക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഒലവക്കോട് ∙ പാലക്കാട് ജംക്ഷൻ റെയിൽവേ സ്റ്റേഷനിലെ പ്രീ–പെയ്ഡ് ഓട്ടോ ബൂത്ത് മാറ്റിസ്ഥാപിക്കാൻ തീരുമാനം. യാത്രക്കാർക്കു കാണാൻ സാധിക്കുന്ന തരത്തിൽ സ്റ്റേഷന്റെ പ്രവേശന കവാടത്തിനു മുന്നിലേക്കാണു മാറ്റിസ്ഥാപിക്കുക.റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെയാണ് പ്രവേശന കവാടത്തോടു ചേർന്നു ബൂത്ത് സ്ഥാപിക്കുക.ദിനംപ്രതി ആയിരക്കണക്കിനു യാത്രക്കാർ വന്നിറങ്ങുന്ന സ്റ്റേഷനിൽ ഓട്ടോ പ്രീ–പെയ്ഡ് ബൂത്ത് യാത്രക്കാർക്കു കാണുന്ന സ്ഥലത്തല്ലെന്നു വർഷങ്ങളായി പരാതി ഉയർന്നിരുന്നു. ഇതു വർഷങ്ങളായി അടഞ്ഞ നിലയിലായിരുന്നു.തുടർന്ന് പ്രീ–പെയ്ഡ് ബൂത്ത് നിയന്ത്രിക്കുന്ന ടൗൺ നോർത്ത് പൊലീസും ട്രാഫിക് പൊലീസും റെയിൽവേ അധികൃതരുമായി നടത്തിയ ചർച്ചയിലാണു മാറ്റി സ്ഥാപിക്കാൻ തീരുമാനമായത്. സ്റ്റേഷനിൽ നിന്നു പുറത്തേക്ക് പോകുന്ന വാഹനങ്ങൾക്കു തടസ്സമാകാത്ത രീതിയിൽ ചെറിയൊരു ബൂത്തായിരിക്കും സ്ഥാപിക്കുക.
വരും ദിവസങ്ങളിൽ ഇതു സ്ഥാപിക്കാനുള്ള നടപടി ആരംഭിക്കുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.താലൂക്ക് വികസന സമിതി യോഗത്തിലും ഇതിനെ ചൊല്ലി പരാതി ഉയർന്നെങ്കിലും ബൂത്ത് മാറ്റി സ്ഥാപിക്കാനുള്ള ഫണ്ട് ട്രാഫിക് പൊലീസിന്റെ പക്കൽ ഇല്ലെന്നായിരുന്നു അന്നു നൽകിയ വിശദീകരണം.തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തുടങ്ങിയ പ്രധാന ജംക്ഷൻ റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർക്കു കാണാൻ സാധിക്കുന്ന ഭാഗത്താണു ബൂത്ത് സ്ഥാപിച്ചിട്ടുള്ളത്.പാലക്കാട് ജംക്ഷൻ സ്റ്റേഷനിൽ നിലവിലുള്ള ബൂത്തിൽ രാത്രി പൊലീസിന്റെ സേവനം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ഓട്ടോറിക്ഷ ഡ്രൈവർമാർ തോന്നിയ പോലെ നിരക്ക് ഈടാക്കുന്നതായും യാത്രക്കാർ പറയുന്നു. ഇതോടെ യാത്രക്കാരും ഓട്ടോറിക്ഷ ഡ്രൈവർമാരുമായി പലപ്പോഴും തർക്കമുണ്ടാകും.മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഇതര ജില്ലകളിൽ നിന്നും വരുന്ന യാത്രക്കാരോടാണു മിക്കപ്പോഴും അമിത തുക ഈടാക്കുന്നത്.