
പാലക്കാട് ജില്ലയിൽ ഇന്ന് (25-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അപേക്ഷ ക്ഷണിച്ചു
പാലക്കാട് ∙ സ്റ്റേറ്റ് റൂട്രോണിക്സ് സർട്ടിഫിക്കറ്റോടെ പ്രഫഷനൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം ആറ്റിങ്ങൽ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരു വർഷം ദൈർഘ്യമുള്ള കോഴ്സിലേക്കാണ് അപേക്ഷിക്കേണ്ടത്. ഇന്റേൺഷിപ്പോടുകൂടി റഗുലർ, പാർട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ്ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്: 7994926081
സ്ത്രീകൾക്ക് തൊഴിൽ പരിശീലനം
നെന്മാറ∙ താളം തിരുവാതിരക്കളി സംഘടന സ്ത്രീകൾക്കു സാമ്പത്തിക സുരക്ഷിതത്വം മുൻനിർത്തി ആരംഭിക്കുന്ന സ്വപ്നം പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്കു തൊഴിലും തൊഴിൽ പരിശീലനവും നൽകുന്നു. ആദ്യ ഘട്ടത്തിൽ ഒരു വാർഡിലെ 5 പേർക്കാണു നിയമനം. 9447429624