പാലക്കാട് ∙ ബൽജിയത്തിലെ ബ്രസൽസിൽ നടക്കുന്ന രാജ്യാന്തര കോൺഫറൻസിൽ പ്രബന്ധം അവതരിപ്പിക്കാൻ പാലക്കാട് എലപ്പുള്ളി സ്വദേശിക്കു ക്ഷണം. തിരുച്ചിറപ്പള്ളി എൻഐടി ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് വിഭാഗം പിഎച്ച്ഡി വിദ്യാർഥി എസ്.പ്രീനികയാണു ഫ്രൈയു സർവകലാശാലയിൽ 28 മുതൽ 30 വരെ നടക്കുന്ന കോൺഫറൻസിൽ പ്രബന്ധം അവതരിപ്പിക്കുക.
കാഴ്ചപരിമിതിയുള്ള പ്രീനിക കേന്ദ്ര സർക്കാരിനു കീഴിലുള്ള കൗൺസിൽ ഫോർ സോഷ്യൽ സയൻസസ് റിസർച് നൽകുന്ന ഫെലോഷിപ്പോടെയാണു കോൺഫറൻസിൽ പങ്കെടുക്കുന്നത്.
ഇന്ത്യയിൽ നിന്നു പങ്കെടുക്കുന്ന ഏക പ്രതിനിധിയാണു പ്രീനിക. പരിമിതികളെ മറികടന്ന് അക്കാദമിക് മികവോടെ മുന്നേറുന്ന പ്രീനികയ്ക്കു ഗവേഷണത്തിനു കേന്ദ്ര സർക്കാരിന്റെ ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്.
എലപ്പുള്ളി ശ്രീനാരായണ പബ്ലിക് സ്കൂളിലെ അധ്യാപിക എസ്.മലർക്കൊടിയുടെയും കർഷകനായ ആർ.സഹദേവന്റെയും മകളാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

