അലനല്ലൂർ∙ ജില്ലയിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയുടെ ആദ്യ റീച്ചിന്റെ ടാറിങ്ങിനുള്ള പ്രാഥമിക പ്രവൃത്തികൾ തുടങ്ങി. കോട്ടോപ്പാടം പഞ്ചായത്തിലെ ഭീമനാട് ഭാഗത്താണു റോഡിന്റെ ഉപരിതലം പൊളിച്ചു പ്രവൃത്തികൾ ആരംഭിച്ചിട്ടുള്ളത്. ഇവിടെ നിന്ന് അലനല്ലൂർ ഭാഗത്തേക്കാണ് ആദ്യഘട്ടത്തിൽ പ്രവൃത്തികൾ നടത്തുന്നത്.
മലപ്പുറം ജില്ലാ അതിർത്തിയായ കാഞ്ഞിരംപാറയിൽ നിന്നു കുമരംപുത്തൂർ ചുങ്കം വരെയുള്ള 18.1 കിലോമീറ്റർ ഭാഗമാണ് ഇതിന്റെ ഭാഗം. ഇതിൽ ഉൾപ്പെടുന്ന അലനല്ലൂർ വരെയുള്ള 5 കിലോമീറ്റർ ഭാഗമാണ് ആദ്യം ടാറിങ് നടത്തുന്നത്.
വാഹന ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ ഓരോ ഭാഗങ്ങളിലായാണു നിലവിലുള്ള ഉപരിതലം പൊളിച്ച് റോഡിന്റെ രൂപഘടന ഒരുക്കുന്നത്.
റോഡിന്റെ അടിത്തറയ്ക്കു സ്ഥിരതയും ശക്തിയും നൽകാനും ഭാര ക്രമീകരണം തുല്യമാക്കി വെള്ളം കെട്ടിക്കിടക്കുന്നതു തടയാനുമായി ചതച്ച കല്ലുകൾ, ചരൽ, മണൽ എന്നിവയെല്ലാം ചേർത്ത മിശ്രിതം കൊണ്ടു ഗ്രാനുലാർ സ്ലാബ് നിർമിക്കും. റോഡിനു നല്ല ബലം നൽകാനായി കല്ലുകളും ക്വാറി പൊടിയും വെള്ളവും ചേർത്തു നിർമിക്കുന്ന മിശ്രിതം ഉപയോഗിച്ചു മറ്റൊരു പാളിയും തയാറാക്കും. 40 സെന്റീമീറ്റർ ഉയരമാണ് ഈ രണ്ടു പാളികൾക്കും ഉണ്ടാവുക.
ഇതിനു മുകളിൽ ബിഎം ആൻഡ് ബിസി ടാറിങ് നടത്തും. വേനൽ ആരംഭിക്കും മുൻപേ ആദ്യഘട്ട
ടാറിങ് പൂർത്തിയാക്കാനുള്ള ശ്രമമാണു നടക്കുന്നത്. വിവിധ ഭാഗങ്ങളിലായി കലുങ്കിന്റെ പ്രവൃത്തികളും നടന്നുവരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]