പാലക്കാട് ∙ തദ്ദേ ശതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർ പട്ടികയുടെ കരട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചപ്പോൾ പാലക്കാട് ജില്ലയിൽ 22,48,752 വോട്ടർമാർ. അന്തിമ വോട്ടർപട്ടിക ഓഗസ്റ്റ് 3ന് പ്രസിദ്ധീകരിക്കും.പുരുഷൻമാർ : 10,71,613, സ്ത്രീകൾ : 11,77,120, ട്രാൻസ്വിഭാഗക്കാർ : 19കരട് വോട്ടർപട്ടിക എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫിസുകളിലും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റിലും (sec.kerala.gov.in) പരിശോധനയ്ക്ക് ലഭിക്കും.
വോട്ടർപട്ടികയിൽ പേര് ചേർക്കാനും തിരുത്താനും ഓഗസ്റ്റ് 7 വരെ അവസരമുണ്ട്. 2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാം. വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനും sec.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.
ഓൺലൈനായി അപേക്ഷിക്കുമ്പോൾ ലഭിക്കുന്ന കംപ്യൂട്ടർ ജനറേറ്റഡ് നോട്ടിസിലെ തീയതിയിൽ ആവശ്യമായ രേഖകളുമായി ഹിയറിങ്ങിന് നേരിട്ട് ഹാജരാകണം.
വോട്ടർപട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നതു സംബന്ധിച്ച ആക്ഷേപങ്ങൾ (ഫോറം 5) ഓൺലൈനായി റജിസ്റ്റർ ചെയ്യുകയും, അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകനും ആ വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർക്ക് സമർപ്പിക്കണം. ഓൺലൈൻ അല്ലാതെയും നിശ്ചിത ഫോമിൽ ഇലക്ഷൻ റജിസ്ട്രേഷൻ ഓഫിസർക്ക് അപേക്ഷ നൽകാം.ഗ്രാമപ്പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപറേഷനുകളിൽ അഡിഷനൽ സെക്രട്ടറിയുമാണ് ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർ.
വോട്ടർപട്ടികയിൽ ക്രമക്കേടെന്ന് കോൺഗ്രസ് ആരോപണം
തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേട് നടന്നതായി ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ.
പല വോട്ടർമാരുടെയും വോട്ട് സ്വന്തം വാർഡിലെ പട്ടികയിൽ നിന്ന് അപ്രത്യക്ഷമായപ്പോൾ മറ്റു വാർഡുകളിലെ വോട്ടർമാർ അനധികൃതമായി ഇടംപിടിച്ചു. സ്വാഭാവിക നടപടിയോ ശ്രദ്ധക്കുറവോ അല്ല ഇത്.
സിപിഎമ്മിന്റെ താൽപര്യത്തിനായി ഉദ്യോഗസ്ഥർ ഇടപെട്ട് വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തിയതാണെന്നും കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയും തെറ്റ് തിരുത്തി പുതിയ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാൻ തയാറാകുകയും വേണമെന്ന് ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]